വാഹന ആക്സഡന്‍റ് കേസുകളില്‍ FIR-ല്‍ ഒപ്പിടുന്നതിന് മുന്നേ ഇത് അറിയണം ഇല്ലെങ്കില്‍ നിങ്ങള്‍ ചതിക്കപ്പെടും.

ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ഭൂരിഭാഗം ആളുകളും വാഹനമോടിക്കുന്നവരാണ്. എല്ലാവരുടെയും ജീവിതത്തില്‍ ഒരു തവണയെങ്കിലും വാഹനം ഇടിക്കാതെയിരിക്കില്ല. പലര്‍ക്കും അത് ദുരനുഭവം ആയി മാറിയ സംഭവങ്ങളും ഉണ്ടായിരിക്കാം. ഒരു പക്ഷെ നമ്മുടെ വാഹനം മറ്റൊരാള്‍ക്കോ അയാളുടെ വാഹനത്തിനോ ഇടിച്ചാല്‍ നമുക്കെതിരെ എഫ്ഐആര്‍ കേസ് രെജിസ്റ്റര്‍ ചെയ്യുന്നതാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ നമ്മള്‍ അറിയാതെ പെട്ടു പോകാറുമുണ്ട്.

Vehicle Accident FIR

നമ്മള്‍ ഇനി വാഹനം ഓടിച്ചു എത്ര എക്സ്പീരിയന്‍സ് ഉള്ള ആളാണെങ്കിലും നമ്മുടെ നിര്‍ഭാഗ്യവശാല്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. മാത്രമല്ല, നമ്മള്‍ ഇനി എത്ര ശ്രദ്ധിച്ചു വാഹനം ഓടിച്ചാലും എതിരെ വരുന്നയാള്‍ ശ്രദ്ധയുള്ള ആളാകണമേന്നില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയും നമ്മള്‍ അറിയാതെ തന്നെ കേസില്‍ അകപ്പെടുകയും ചെയ്യും. ഒരു പക്ഷെ നമ്മള്‍ അല്ലാന്നു ബോധിപ്പിക്കാന്‍ നമ്മുടെ കയ്യില്‍ തക്കതായ തെളിവുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. കയ്യില്‍ പണമുള്ളവാനാണെങ്കില്‍ അവന്‍ അത് ഉപയോഗിച്ചു കേസ് ഒതുക്കി തീര്‍ക്കുകയും ചെയ്യും. എന്നാല്‍, സാധാരണക്കാരായ ആളുകള്‍ എന്ത് ചെയ്യും.കാരണം,അരൂര്‍ സ്വദേശിയായ ഒരു സാധാരണക്കാരനായ ഒരു അദ്ധ്യാപകന്‍ മുഴുവന്‍ ഇന്‍ഷുറന്‍സും ഉണ്ടായിട്ടും പോലീസുകാര്‍ എഴുതിയുണ്ടാക്കിയ എഫ്ഐആറില്‍ ഒപ്പ് വെച്ചതിന്‍റെ പേരില്‍ ഇന്നും കോടതി കയറി ഇറങ്ങുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇത്തരം അനുഭവങ്ങള്‍ നമ്മള്‍ മുന്നില്‍ കണ്ട്‌ കൊണ്ട്  എഫ്ഐആറില്‍ ഒപ്പ് വെക്കുന്നതിനു മുമ്പായികുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ആദ്യം പോലീസ് എന്തൊക്കെയാണ് എഫ്ഐആറില്‍ എഴുതിയിട്ടുള്ളത് എന്ന് മുഴുവനായി മനസ്സിലാക്കി വായിക്കുക. ആ ഒരൊറ്റ കാര്യം വിട്ടാല്‍ നമുക്ക് ഒരുപാട് പണം നഷ്ട്ടമാകുമെന്ന്‍ മാത്രമല്ല നമ്മുടെ മനസ്സമാധാനവും നഷ്ട്ടപ്പെടും. എന്നാല്‍ നിങ്ങള്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സും ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് പണം ചിലവാക്കേണ്ട ഒരു ആവശ്യവും ഇല്ല. അത് കൊണ്ട് തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ നന്നായി തന്നെ ശ്രദ്ദിക്കുക.