എല്ലാം നാളത്തേക്ക് നീട്ടി വെക്കുന്ന മടി മാറ്റണോ ? ഇങ്ങനെ ചെയ്താൽ

നമ്മുടെ ജീവിതത്തിലെ വിജയത്തിന് പോലും വലിയൊരു പ്രതിസന്ധി തീർക്കാൻ സാധിക്കുന്ന ഒന്നാണ് മടിയെന്നു പറയുന്നത്. നമ്മുടെ ജീവിതവിജയം നശിപ്പിക്കുവാൻ ഇത്രത്തോളം സാധിക്കുന്ന മറ്റൊന്നില്ല. നമ്മുടെ ജീവിതത്തിലെ മടി മാറ്റാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്.? അതിനുള്ള ചില കാര്യങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. ആദ്യമായി തന്നെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമെന്നത് നമ്മുടെ ജീവിതത്തിൽ മടി എന്നൊരു ശീലം നമുക്ക് ഉണ്ടായെങ്കിൽ അത് മാറ്റുവാൻ ആദ്യം നമ്മൾ ചെയ്യേണ്ടത് നിങ്ങൾ എന്ത് കാര്യത്തിന് ആണോ മടിക്കുന്നത് അത് കൂടുതൽ ചെയ്യുക എന്നതാണ്. കാരണം ജീവിതത്തിൽ നമ്മൾ ഒന്നിൽ കൂടുതൽ തവണ ആ കാര്യം ചെയ്താൽ ആ കാര്യത്തോട് ഉള്ള മടി നമ്മുക്ക് മാറും.

ഒരു കാര്യത്തെ കുറിച്ച് നമുക്ക് അറിയണമെങ്കിൽ നമ്മൾ അതിനെക്കുറിച്ച് കൂടുതലായി അറിയുകയും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും ഒക്കെ വേണം. മടി മാറ്റാനുള്ള മറ്റൊരു കാര്യമെന്നത് ഒരിക്കലും നാളെ എന്നൊരു വാക്കിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ ചെയ്തു തീർക്കുക.നാളെ അത് ചെയ്തു തീർക്കാം അല്ലെങ്കിൽ നാളെ അത് തുടങ്ങാം എന്നൊന്നും ചിന്തിക്കാതെ ഇന്നിലേക്ക് തന്നെ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കുക.

യഥാർത്ഥ ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒരിക്കലും നാളെയെ കുറിച്ച് ചിന്തിക്കില്ല. അയാളുടെ നിഘണ്ടുവിൽ ഇന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ..ഇന്നത്തെ ദിവസം കൂടുതൽ കാര്യങ്ങൾ ചെയ്യുക ഇന്നത്തെ ദിവസം മനോഹരമാക്കുക.

ജീവിതത്തിൽ വിജയിക്കണമെന്നും മടി മാറ്റണം എന്നും ആഗ്രഹിക്കുന്ന വ്യക്തികൾ എല്ലാദിവസവും രാവിലെ ഉണരാൻ ശ്രമിക്കണം. എത്ര കട്ടിയുള്ള ജോലികളാണ് ചെയ്യുന്നതെങ്കിലും അതിരാവിലെ ചെയ്യുകയാണെങ്കിൽ ജോലിയുടെ പ്രയാസം വളരെയധികം കുറയുന്നതായും നമുക്ക് ഒരു ദിവസം കൂടുതൽ സമയം ലഭിക്കുന്നതായും ഒക്കെ നമുക്ക് കാണാൻ സാധിക്കും. അത്തരം കാര്യങ്ങൾ നമ്മൾ തീർച്ചയായും ശ്രദ്ധിക്കുക തന്നെ വേണം. നമ്മുടെ ലക്ഷ്യത്തിൽ എത്താൻ വേണ്ടി നമ്മൾ എത്രത്തോളം കഷ്ടപ്പെടാനും തയ്യാറായിരിക്കുക. എപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കുകയും ആ കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുകയും വേണം.

നമ്മുടെ ജീവിതത്തിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. എപ്പോഴും നമ്മൾ ഒരു കാര്യത്തിൽ മാത്രം നിൽക്കാതെ പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനും സാധിക്കും.