ബോട്ടുമായി കടലില്‍ ചൂണ്ടയിടാന്‍ പോയ അച്ഛനും മകളും കണ്ട കാഴ്ച.

എല്ലാവരുടെയും ജീവിതത്തിലും ഒരിക്കലും കണ്ടാൽ കൊതി തീരാത്ത ഒന്നാണ് അന്ത്യമില്ലാതെ അജ്ഞാതമായി കിടക്കുന്ന കടൽ. ചെറിയ കുഞ്ഞുങ്ങൾ മുതൽ ഏറെപ്രായമായവർ വരെ ഒരു പോലെ ആസ്വദിക്കുന്ന ഒന്നാണ് കടൽ കാഴ്ചകൾ. മനസ്സൊന്നു ശാന്തമാക്കാൻ ആഞ്ഞടിക്കുന്ന തിരമാലകളുടെയും ഓളങ്ങളുടെയും ആ ഒരു സ്വരം മാത്രം മതി. ഒരുപക്ഷെ, നമ്മൾ ഓരോരുത്തരും എത്ര തവണ ജീവിതത്തിൽ കടൽ കണ്ടിട്ടുണ്ടാകും എന്ന് ചിന്തിച്ചു നോക്കിയാൽ ചിലപ്പോൾ അതിനൊരു വ്യക്തമായ കണക്കു കാണില്ല. അത്രയ്ക്ക് എന്തോ ഒരു പ്രത്യേക അനുഭൂതിയാണ് കടൽ കാണുമ്പോൾ. ഒരുപക്ഷെ, എത്ര ദൂരെ നിന്നും ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദമൊന്നു കേട്ടാൽ മനസ്സൊന്നു താളം പിടിക്കാൻ. എന്നാൽ, ഇപ്പോഴും ആ തിരകളൊന്നു കാണാൻ കഴിയാത്ത ഒരുപാട് ജീവിതങ്ങൾ നമുക്കിടയിൽ ഉണ്ട് എന്നതാണ് സത്യം. എല്ലാ ആളുകളും ഒരു പോലെ ആനന്ദിക്കുന്ന അത്ഭുതകരമായ കാഴ്ച്ചകൾ സൃഷ്ടിക്കുന്ന ഒരുപാട് വിസ്മയങ്ങളും രഹസ്യങ്ങളും സൂക്ഷിക്കുന്ന ഭൂമിയിൽ ദൈവം സൃഷ്ടിച്ച ഒന്നാണ് കടൽ. നമ്മളൊന്നും ഇതു വരെ കാണാത്തതും അനുഭവിക്കാത്തതുമായ ഒരുപാട് അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ച്ചകൾ കടലിനടിയിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കടലിനെ കടലമ്മ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ ഒരുപാട് സവിശേഷതകൾ ഉള്ളത് കൊണ്ടാണത്രേ.

Whales breaching water surprise family
Whales breaching water surprise family – Credits: Sean Ryssell

ഇവിടെ കടലിനു മുകളിൽ ആളുകൾക്ക് വിസ്മയം തീർക്കുന്ന ഒരു കാഴ്ച്ചയെക്കുറിച്ചാണ് പറയുന്നത്. സമുദ്ര നിരപ്പിനു മുകളിലൂടെ ഉയർന്നു പൊങ്ങുന്ന ഭീമൻ തിമിംഗലത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ കാഴ്ച്ച ആളുകളെ വളരെയധികം കൗതുകമുണർത്തിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ച കാനഡയിലെ ന്യുഫൗണ്ട്ലാൻഡിൽ പത്തു വയസ്സുകാരിയായ തന്റെ മകൾക്കൊപ്പം മീൻ പിടിക്കാനായി ഇറങ്ങിയതായിരുന്നു സീൻ റസൽ. പെട്ടെന്നായിരുന്നു മനസ്സിനെയും കണ്ണിനെയും അമ്പരിപ്പിച്ചു കൊണ്ട് തങ്ങളുടെ മുന്നിൽ അത്യാവശ്യം ഉയരത്തിൽ തന്നെ ഒരു ഭീമൻ തിമിംഗലം പൊങ്ങിയും താഴ്ന്നും കളിക്കുന്നത് കാണുന്നത്. ശെരിക്കും അത്ഭുതം സൃഷ്ടിച്ച കാഴ്ച്ച തന്നെയായിരുന്നു അത്. സീൻ റസൽ അപ്പോൾ തന്നെ ആ കാഴ്ച്ച തന്റെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു. ദൃശ്യം അപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.അപൂർവ്വ കാഴ്ച്ച തന്നെയാണ് എന്ന് ആളുകൾ പറയുന്നു. വിസ്മയം തീർക്കുന്ന ഈ കാഴ്ച്ച കാണാൻ താഴെയുള്ള വീഡിയോ കാണുക.