22 കാരനായ യുവാവ് 42 കാരിയായ സ്ത്രീയെ വിവാഹം കഴിച്ചശേഷം സംഭവിച്ചത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ പട്നയിലെ ധൻ‌റുവ ബ്ലോക്കിലെ വിജയപുര പഞ്ചായത്തിൽ നടന്ന ഒരു സവിശേഷ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിൽ 42 വയസ്സുള്ള ഒരു സ്ത്രീയും 22 വയസ്സുള്ള ആൺകുട്ടിയും നിർബന്ധിച്ച് വിവാഹിതരായി എന്ന് വരന്‍റെ പിതാവ് പറയുന്നു. വിവാഹത്തെ തുടര്‍ന്ന് പ്രകോപിതനായ വരന്റെ പിതാവ് വിവാഹത്തിന് കൂട്ടുനിന്ന മൂന്ന് സാക്ഷികള്‍ ഉൾപ്പെടെ 100 അജ്ഞാതർക്കെതിരെ കേസ് നൽകി. പിതാവ് ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കെതിരെയും കേസ് ഫയൽ ചെയ്തതായി പറയപ്പെടുന്നു.

22-year-old man married a 42-year-old woman
22-year-old man married a 42-year-old woman

വരന്റെ അച്ഛനും ഗ്രാമ തലവനെതിരെ കേസ് നൽകിയിട്ടുണ്ട്. 42 വയസുള്ള ഒരു സ്ത്രീയെ തന്‍റെ മകനുമായി ഗ്രാമത്തിലുള്ളവര്‍ മുഴുവൻ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി വരന്റെ പിതാവ് പറഞ്ഞു. അതേസമയം. ആൺകുട്ടി കാമുകിയോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി സ്വന്തം ഇഷ്ട്ടപ്രകാരമാണ് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതെന്ന് പറയുന്നു. ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് പട്‌നയിലെ വിജയപുര പഞ്ചായത്തിലെ ബദിഹ ഗ്രാമത്തിൽ കാളി ഗ്രാമവാസിയായ മനീഷ് കുമാർ എന്ന യുവാവിനെ ഒരു സ്ത്രീയുടെകൂടെ ഗ്രാമീണർ പിടികൂടി. ഗ്രാമവാസികൾ ഇരുവരെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം മകനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിച്ച് മനീഷിന്റെ പിതാവ് ഗ്രാമ തലവന്‍ ഉൾപ്പെടെ 100 പേർക്കെതിരെ കേസ് കൊടുത്തു. പരാതിക്ക് ശേഷം പോലീസ് സംഘം അന്വേഷണത്തിനായി ബദിഹ ഗ്രാമത്തിലെത്തി.

എന്നിരുന്നാലും ശനിയാഴ്ച മനീഷും കാമുകിയും പോലീസ് സ്റ്റേഷനിൽ എത്തി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വന്തം ഇഷ്ട്ടപ്രകരമാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞു. അതിനാൽ നിർബന്ധിത വിവാഹത്തെക്കുറിച്ചുള്ള വാദം തെറ്റാണ്. പിതാവ് സമർപ്പിച്ച പരാതി ആണെന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ യുവതിയുടെ ആദ്യ ഭർത്താവ് കൂടികൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ആദ്യ ഭർത്താവിനൊപ്പം പോകാൻ യുവതി വിസമ്മതിച്ചു.