മുന്നാറില്‍ ഹണിമൂണിന് പോയ നവദമ്പതികള്‍ക്ക് സംഭവിച്ചത്, വന്‍ ട്വിസ്റ്റ്‌.

അവിശ്വസനീയമായ പലകാര്യങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അവയെല്ലാം നമ്മെ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തമിഴ്നാട്ടിലുള്ള രണ്ടുപേർ വിവാഹിതരാവാൻ തീരുമാനിക്കുകയാണ്. നല്ലൊരു ജോലി ഉള്ള പെൺകുട്ടിയും നല്ലൊരു ജോലിയുള്ള പുരുഷനും. വിവാഹശേഷം അവർ കേരളത്തിലേക്ക് വരുന്നു. കേരളത്തിൽ ഗുരുവായൂരിലേക്ക് ആണ് ആദ്യം എത്തിയത്. ഗുരുവായൂർ നിന്നും മൂന്നാറിലേക്ക് പോകാൻ വേണ്ടി ഇവർ തീരുമാനിക്കുകയായിരുന്നു.



Munnar Honeymoon
Munnar Honeymoon

മൂന്നാർ എത്തിയതിനുശേഷമായിരുന്നു ആ നടുക്കുന്ന സംഭവം നടന്നത്. അവിടെ എത്തി കുറച്ച് കഴിഞ്ഞു പെൺകുട്ടി കരഞ്ഞു കണ്ട് ഓടി വരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞു. തൻറെ സ്വർണ്ണം മുഴുവൻ അപഹരിച്ച് തൻറെ ഭർത്താവിനെ ആരോ കൊന്നു എന്ന്. അയാളുടെ ചേതനയറ്റ ശരീരം കണ്ടു സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ഓടിപ്പോകുന്നത് തന്നെ. മധുവിധു മായും മുമ്പേ വിധവയാകേണ്ടി വന്ന ഒരു പെൺകുട്ടി. എല്ലാവർക്കും അവളോട് സഹതാപം തോന്നി. പോലീസ് കേസ് അന്വേഷിക്കാൻ തുടങ്ങി. എന്നാൽ പിന്നീട് നിർണായകമായ മറ്റൊരു വെളിപ്പെടുത്തലുമായി ഒരു ഓട്ടോഡ്രൈവർ എത്തുന്നു. തന്റെ വണ്ടിയിൽ രണ്ടു തമിഴ്നാട് സ്വദേശികൾ കയറിയിരുന്നു.



എന്തോ പ്രശ്നക്കാരാണ് ഇത് എന്ന് തനിക്ക് സംശയം തോന്നിയിരുന്നു. കാരണം ഓട്ടോയിൽ ഇരുന്നവർ ഇവിടെ നിന്നും രക്ഷപ്പെടാൻ അതിനെപ്പറ്റി സംസാരിക്കുന്നുണ്ടായിരുന്നു. അവർ എന്തോ പ്രശ്നം ഒപ്പിച്ചിട്ട് ആണ് വന്നത് എന്ന് സംശയം തനിക്ക് ഉണ്ടായിരുന്നു എന്ന് പോലീസിനെ ഓട്ടോ ഡ്രൈവർ അറിയിക്കുകയാണ് ചെയ്തത്. അതിനുശേഷം ഡ്രൈവർ പറഞ്ഞതനുസരിച്ച് ഈ രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിയുന്നത്. ഈ രണ്ടു പേരിൽ ഒരാളുമായി ഈ പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ പ്രണയം വീട്ടിൽ സമ്മതിക്കില്ല എന്ന് പെൺകുട്ടിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് മറ്റൊരു വിവാഹത്തിനു സമ്മതിക്കുകയായിരുന്നു.

അതിന് ശേഷം അയാളെ വക വരുത്തിയതിനു ശേഷം കാമുകനുമൊത്തു ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. രണ്ടുപേരും ഒരുമിച്ചായിരുന്നു ഇങ്ങനെയൊരു കൃത്യം പ്ലാൻ ചെയ്തത് പോലും. ഒരുമിച്ച് ജീവിക്കാൻ വേണ്ടി ആണ് അവസാനം ഭർത്താവിനെ കൊല്ലുവാൻ വേണ്ടി തയ്യാറെടുക്കുന്നത്. ഇതു കേട്ടുനിന്ന എല്ലാവരും ഞെട്ടിപ്പോയിരുന്നു.