മുതലയുടെ വാലിനടുത്ത് കിടക്കുന്ന ഗോൾഫ് പന്ത് എടുക്കാൻ പോയപ്പോള്‍ സംഭവിച്ചത്.

ഗോള്‍ഫ് കളിക്കിടെ മുതലയുടെ വാലില്‍ കുടുങ്ങിയ ബോള്‍ സാഹസികമായി എടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു ഗോള്‍ഫ് കോര്‍ട്ടിലാണ് ഈ സംഭവമുണ്ടായത്. ഫ്ലോറിഡയില്‍ താമസിക്കുന്ന കൈല്‍ ഡൗണസ് എന്നയാളുടെ സഹോധരനാണ് ഈ സാഹസികത കാണിച്ചത്. കൈല്‍ ഡൗണസ് സഹോധരനുമൊത്ത് ഗോള്‍ഫ് കളിക്കുന്നതിനിടെ ബോള്‍ അടുത്തുള്ള തടാകത്തിനരികില്‍ വിശ്രമിച്ചുകൊണ്ടിരുന്ന മുതലയുടെ വാലില്‍ കുരുങ്ങുകയായിരുന്നു. ഈ വീഡിയോ കണ്ടതിന് ശേഷം ഈ വ്യക്തി ചെയ്തത പ്രവര്‍ത്തി ധീരമോ മണ്ടത്തരമോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

What happened when he went to pick up a golf ball lying near the crocodile's tail
What happened when he went to pick up a golf ball lying near the crocodile’s tail

കൈല്‍ ഡൗണസ് ഫൈസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ ഗോൾഫ് പന്ത് എടുക്കാന്‍ സഹോദരൻ പാത്തും പതുങ്ങിയും മുതലയുടെ അടുത്തേക്ക് പതുക്കെ പോകുന്താനയി കാണാം. പിന്നീട് മുതലയുടെ വാലിൽ നിന്ന് പന്ത് എടുക്കുന്നു. പന്ത് എടുക്കുമ്പോൾ മുതല പരിഭ്രാന്തനായി തടാകത്തിലേക്ക് ചാടുന്നതായും കാണാം.

റിപ്പോർട്ടുകൾ പ്രകാരം ഈ മുതലയെ ഈ ഗോൾഫ് ക്ലബിൽ മുമ്പ് നിരവധി തവണ കണ്ടിട്ടുണ്ട്. ക്ലബ്ബിൽ കളിക്കുന്ന ഗോൾഫ് കളിക്കാർക്ക് മുതലയെ ചാർലി എന്ന് പേരിട്ട് വിളിച്ചിരുന്നു. ഈ വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രതികരണമുണ്ട്.