പുതിയ പെണ്ണിനെ കിട്ടിയ പട്ടാളക്കാരന്‍ പഴ കാമുകിയോട് ചെയ്തത്. കേരളത്തെ ഞെട്ടിച്ച സംഭവം.

ദിനംപ്രതി ഞെട്ടിക്കുന്ന പല തരത്തിലുള്ള വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. അത്തരം വാർത്തകൾ നമുക്ക് നൽകുന്ന അമ്പരപ്പും വളരെ വലുതാണ്. പ്രണയം എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു വികാരവും. അത്തരത്തിൽ ഒരു വികാരം കൊണ്ട് ജീവിതം തകർന്ന ഒരു പെൺകുട്ടിയെ പറ്റിയാണ് അറിയാൻ സാധിക്കുന്നത്. ഈ പെൺകുട്ടി വഴിതെറ്റി വന്ന ഒരു മിസ്കോളിലൂടെയാണ് ഒരു പുരുഷനുമായി പരിചയത്തിലാകുന്നത്. അയാൾ ഒരു ആർമി ഉദ്യോഗസ്ഥൻ ആണെന്ന് പിന്നീട് മനസ്സിലാക്കുകയും ചെയ്തു. പിന്നീടൊരു ദിവസം ഈ പെൺകുട്ടിയെ കാണാതാവുകയാണ്.

Amboori Rakhimol
Amboori Rakhimol

രണ്ടുദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ പറ്റി യാതൊരു വിവരവും ഇല്ലാതായപ്പോള്‍ പെൺകുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. അടുത്ത ദിവസം പെൺകുട്ടിയുടെ അടുത്ത സുഹൃത്തിന് ഒരു മെസ്സേജ് വന്നു. പെൺകുട്ടിക്ക് ഒരു പ്രണയമുണ്ടെന്നും അയാൾക്കൊപ്പം ചെന്നൈയിലേക്ക് പോയി എന്നും. ഇനി അന്വേഷിക്കേണ്ട എന്നുമാണ് ആ വാർത്ത. അതോടെ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് പോലീസിനൊരു സംശയം തോന്നുകയാണ്. പോലീസ് ഇതിലൊരു അന്വേഷണവും തുടങ്ങി. ആ സമയത്ത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ പെൺകുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു . എന്നാൽ
പിന്നീട് കാമുകൻറെ വീട്ടിൽ ഈ പ്രണയം സമ്മതിക്കാതെ വരികയായിരുന്നു.

അങ്ങനെ അയാൾ തന്ത്രപൂർവ്വം പെൺകുട്ടി പുതിയ പണി നടക്കുന്ന തന്റെ വീട്ടിലേക്ക് വിളിക്കുന്നു നമ്മൾ ഇനിമുതൽ ജീവിക്കാൻ പോകുന്ന സ്ഥലം കാണേണ്ടെ എന്ന് ചോദിച്ച്. പെൺകുട്ടിയുമായി അവിടേക്ക് പോകുന്നു. ഒപ്പം ഇയാളുടെ ഒരു സുഹൃത്തിനെയും കൂട്ടുന്നുണ്ട്. കാറിൽ വച്ച് പെൺകുട്ടിയോട് ഈ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. തന്നെ കൊന്നാലും ഈ ബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ സമ്മതിക്കില്ല എന്നുമായിരുന്നു പെൺകുട്ടിയുടെ ഭാഗത്തു നിന്നുള്ള മറുപടി. അതോടെ ഇയാൾ ഈ പെൺകുട്ടിയെ വകവരുത്താൻ ശ്രമിക്കുകയായിരുന്നു.

പിൻസീറ്റിലേക്ക് കയറിയിരുന്നു സീറ്റ് ബെൽറ്റും കയ്യും ഉപയോഗിച്ച് പെൺകുട്ടിയെ കൊല്ലാൻ ഉള്ള പരിപാടികൾ ഇയാൾ നോക്കുന്നു. ഇയാളുടെ പണിതീർന്ന വീട്ടിലേക്ക് എത്തിയപ്പോഴേക്കും പകുതിയോളം പെൺകുട്ടി മരിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ആ പെണ്‍കുട്ടിയെ കുഴിച്ചിടുകയും ചെയ്യുന്നു.