അന്യഗ്രഹ ജീവിയെ കണ്ടെത്തിയപ്പോൾ.

ഒരു കാലം വരെയും ഭൂമി എന്ന നമ്മുടെ നീലഗ്രഹത്തിൽ മാത്രമേ ജീവന്റെ അംശം നിലനിൽക്കുന്നുള്ളൂ എന്നുള്ള വിശ്വാസം മാത്രമാണ് ഉണ്ടുണ്ടായിരുന്നത്. എന്നാൽ, കാലങ്ങൾക്കിപ്പുറം ശാസ്ത്ര ലോകത്തെയും മാനവ രാശിയെയും ഏറെ ചിന്താകുലരാക്കിയ ഒരു കാര്യമാണ് ഭൂമിക്കപ്പുറത്തേക്ക് മറ്റേതൊക്കെയോ ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുണ്ട് എന്നത്. എന്നാൽ അതിനിപ്പോഴും ഒരു പൂർണ്ണത ലഭിച്ചിട്ടില്ല എന്നതാണ് സത്യം. പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. പല അഭിപ്രായങ്ങളുമായി നിരവധി പഠനങ്ങൾ എത്തുന്നുണ്ട്. പക്ഷെ, ഒന്നിനും വ്യക്തമായ തെളിവില്ല എന്നതാണ് സത്യം.

ഇപ്പോഴും നമ്മളിൽ നിലനിൽക്കുന്ന ഒരു സംശയമാണ് അന്യഗ്രഹജീവി സത്യമായ കാര്യമാണോ എന്നത്. മണ്ണിൽ പുതഞ്ഞു കിടക്കുന്ന അന്യ ഈവിയുടെചിത്രം കാണുമ്പോൾ നമുക്ക് ബാഹ്യം തോന്നുന്നില്ലേ? ഇത്തരത്തിൽ നമ്മുടെ സംശയങ്ങളെ ദൃഢപെടുത്തുന്ന ചില സംഭവങ്ങൾ നോക്കാം.

ഏലിയൻ ക്ലോസ്സപ്. നോർത്ത് കരോലിനയയിലെ വനമേഖലയിൽ ഒരു സംഘം ഫോട്ടോഗ്രാഫർമാർ ചേർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇവിടെ തുടർച്ചയായി ഉണ്ടായിരുന്ന പേടിപ്പെടുത്തുന്ന ചില അസ്വാഭാവിക സംഭവങ്ങളെ അടിസ്ഥനമാക്കിയയായിരുന്നു ഇത്തരമൊരു നിരീക്ഷണം. ഈ സംഘത്തിലുള്ള ആളുകൾ ഇത്തരം പ്രവർത്തികൾ ചെയ്ത സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധേയരായിരുന്നു. മാത്രമല്ല, ഇത്തരത്തിൽ ഇവർ എടുക്കുന്ന ഫോട്ടോകൾ ഇവരുടെ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുമായിരുന്നു. അങ്ങനെ, നോർത്ത് കരോലിനയയിൽ നടത്തിയ പരീക്ഷണത്തിൽ ലഭിച്ച ഒരു ചിത്രം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു അമാനുഷിക രൂപമായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധി അഭിപ്രായങ്ങളുമായി ആളുകൾ എത്തി. അന്യഗ്രഹ ജീവി ആയിരിക്കാമെന്നാണ് ആളുകൾ കൂടുതലായും പറയുന്നത്.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.