ഭിക്ഷക്കാരിയായ സ്ത്രീയുടെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ചത് ലക്ഷങ്ങള്‍.

ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷഹാറയില്‍ ഭിക്ഷ യാചിക്കുന്ന പ്രായമായ സ്ത്രീയുടെ കുടിലിൽ നിന്ന് 2,60,000 രൂപയുടെ പണം ലഭിച്ച സംഭവം ചർച്ചാവിഷയമായി. ഇവിടത്തെ വാർഡ് അംഗം വാർത്താ ഏജൻസിയായ ‘എ.എന്‍.ഐ’യോട് പറഞ്ഞു. 30 വർഷമായി ഈ സ്ത്രീ ഒരു ചെറിയ കുടിലിലാണ് താമസിച്ചു വന്നിരുനന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ രാജൗരിയിൽ നിന്ന് ഒരു സംഘം വന്ന് അവരെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി. മുനിസിപ്പാലിറ്റിയുടെ സംഘം വീട്ടില്‍ മാലിന്യങ്ങള്‍ പോലെ സൂക്ഷിച്ചിരുന്ന കവറുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് 2,60,000 രൂപ. സോഷ്യൽ മീഡിയയിലെ ആളുകൾ വൃദ്ധയായ സ്ത്രീക്ക് അവരുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്നു.

Cash found in beggar woman's home
Cash found in beggar woman’s home

റോഡരികിലെ ഒരു കുടിലിൽ താമസിക്കുന്ന ഈ വൃദ്ധ സ്ത്രീ ഭിക്ഷാടനം നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭരണകൂടം അവരെ വൃദ്ധസദനത്തിലേക്ക് മാറ്റി വീട് പരിശോധിച്ചപ്പോള്‍ വലിയതും ചെറുതുമായ കവറുകളിൽ സൂക്ഷിച്ചിരുന്ന നോട്ടുകളും നാണയങ്ങളും കണ്ടെത്തി. റോഡിൽ താമസിക്കുന്ന നിരാലംബരായ ജനങ്ങളെ നിലവാരമുള്ള ജീവിതം നയിക്കുന്നതിന് വേണ്ടി രാജൗരി ജില്ലാ ഭരണകൂടം ഒരു പദ്ധതി ആരംഭിച്ചിരുന്നു. അവർ വൃദ്ധസദനങ്ങളിലേക്കും വീടുകളിലേക്കും ആളുകളെ മാറ്റി പാരിപ്പിക്കുന്നതാണ് ഈ പദ്ധതി.

Cash found in beggar woman's home
Cash found in beggar woman’s home

മൊത്തം 2,58,507 രൂപയാണ് കണ്ടെത്തിയതെന്നും അതിൽ 500 രൂപയുടെ മൂന്ന് നോട്ടുകളും 200 ന്റെ രണ്ട് നോട്ടുകളും മറ്റുള്ളവ 100, 50, 20, 10 നോട്ടുകളും നാണയങ്ങളുമാണെന്നും. ഈ പണം സ്ത്രീ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമ്പോൾ അവര്‍ക്ക് ഈ തുക നൽകുമെന്ന് അധികൃതര്‍ പറഞ്ഞു.