ലോകപ്രസിദ്ധമായ മാജിക്കുകളുടെ തന്ത്രങ്ങൾ ഒടുവിൽ പുറത്തറിഞ്ഞപ്പോള്‍.

നമ്മളിൽ ഭൂരിഭാഗം ആളുകളും പല മാജിക് ഷോകളും കണ്ടിട്ടുള്ളവരാകണം. ചെറുപ്പത്തിലായിരിക്കും നമ്മൾ ഇത്തരം മാജിക് ഷോകൾ കണ്ടിട്ടുണ്ടാവുക. തൊണ്ടയിലേക്ക് നീണ്ട വാളുകൾ കുത്തിയിറക്കുന്നതും, സ്വന്തം ശരീരം കഷണങ്ങളാക്കി കൊത്തി നുറുക്കന്നതും, സപ്പൂനുകൾ ബെന്റ് ചെയ്യിപ്പിക്കുന്നതും, ബോക്സിനുള്ളിലാക്കിയ ആളുകളെ അപ്രത്യക്ഷമാക്കുന്നതും അങ്ങനെ നിരവധി മാജിക്കുക കണ്ട അന്തം വിട്ടു കണ്ണ് തള്ളി നിന്നവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ ഇതിനായി അവർ ഉപയോഗിക്കുന്ന ട്രിക്കുകകൾ എന്തൊക്കെ ആയിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത്തരം കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

സിഗ്-സാഗ് ഗേൾ. സ്ഥിരമായി കാണുന്ന ഒരു മാജിക്ക് ആണിത്. അതായത് ഒരു ബോക്സിനുള്ളിൽ ഒരാളെ കയറ്റിയ ശേഷം അതിന്റെ മധ്യ ഭാഗം നീക്കം ചെയ്യുന്നതോ അല്ലെങ്കിൽ വളരെയധികം മൂർച്ചയുള്ള വാളുകൾ കുത്തിയിറക്കുന്നതും കണ്ടിട്ടുണ്ടാകും. ഇത്തരം മാജിക് ഷോകൾ കണ്ട നമ്മളൊക്കെ പലപ്പോഴും പേടിച്ചു നിലവിളിച്ചിട്ടുണ്ടാകണം. എപ്പഴൊങ്കിലും ഇതിനു പിന്നിലുള്ള രഹസ്യമെന്തായിരിക്കും എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മജീഷ്യന്റെ അസിസ്റ്റൻടിനു കഷ്ട്ടിച്ചു നിൽക്കാൻ കഴിയുന്നത്ര നീളത്തിലായിരിക്കും പണി കഴിപ്പിച്ചിട്ടുണ്ടായിരിക്കുക. എന്നാൽ വീതിയാകട്ടെ, ചുരുങ്ങിയത് രണ്ടു പേർക്കെങ്കിലും നിൽക്കാൻ കഴിയുന്നത്ര വീതിയും വിസ്തീർണ്ണവും ഉണ്ടായിരിക്കും. അത്കൊണ്ട് തന്നെ മജീഷ്യന് വരെ സുഖകരമായി തന്നെ ബോക്സിന്റെ മധ്യ ഭാഗം നീക്കം ചെയ്യുന്നതിനും നല്ല മൂർച്ചയുള്ള വാളുകൾ കുത്തിയിറക്കുന്നതിനും പ്രയാസമുണ്ടാകില്ല എന്നതാണ് സത്യം.

ഇതുപോലെ മറ്റു മാജിക്ക് ഷോകളുടെ രഹസ്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.