മീൻപിടിക്കുന്നതിനിടെ ചൂണ്ടയിൽ കുരുങ്ങിയതിനെ കണ്ടു ഞെട്ടി.

ആത്മവിശ്വാസം നല്ലതാണ്. കാരണം ആത്മപ്രചോദനം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കാൻ നമുക്ക് കഴിക്കുകയുള്ളൂ. എനിക്കിത് ചെയ്യാൻ കഴിയുമെന്നുള്ള പൂർണ്ണ വിശ്വാസം സ്വയം ഉണ്ടാക്കിയെടുക്കുക എന്നത് ചെറിയൊരു കാര്യമില്ല. ഇന്ന് യുവതലമുറയുടെ പല ബിസിനസ് സംരംഭങ്ങളും വിജയിച്ചതിന് പിന്നിലുള്ള കാരണവും അവർ ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസം തന്നെയാണ്. എങ്കിലും ഒന്നും അമിതമാവാൻ പാടില്ല. അമിതമായാൽ അമൃതോം വിഷം എന്ന് കേട്ടിട്ടില്ലേ. അമിതമായ ആത്മവിശ്വാസം ഉണ്ടായതിന്റെ പേരിൽ പലർക്കും പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. കുളത്തിൽ മീൻ പിടിക്കുകയായിരുന്ന ഒരാൾക്ക് സമാനമായ ഒരു കാര്യം സംഭവിച്ചു.

While fishing
While fishing

ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾ ചിരിക്കും. എന്താണ് കാര്യമെന്ന് നോക്കാം. നമുക്കറിയാം ഇന്ന് ആൺ പെൺ ഭേദമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാഹസികത നിറഞ്ഞ യാത്രകൾ. പ്രത്യേകിച്ച് യുവതലമുറ. എന്തോ അത്തരം യാത്രകൾക്ക് വല്ലാത്തൊരു അനുഭൂതിയാണ്. കാടുകളിൽ ക്യാമ്പ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും കുളത്തിന്റെ തീരത്ത് എത്തുമ്പോൾ നമുക്ക് മനസ്സിൽ പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉടലെടുക്കും. അല്ലേ? പലപ്പോഴും വെള്ളം നിറഞ്ഞൊഴുകുന്ന തോടുകളും കുളങ്ങളും പാടങ്ങളൊക്കെ കാണുമ്പോൾ നമുക്കൊന്ന് മീൻ പിടിക്കാനോ മുങ്ങി കുളിക്കുവാനോ നീന്തി കളിക്കുവാനോ ഒക്കെ തോന്നാറില്ലേ. എന്നാൽ പലപ്പോഴും അമിതാവേശം എട്ടിൻറെ പണി തരാറുണ്ട്. അത്തരത്തിൽ ഒരാൾക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരാൾ പുഴയിലൂടെ പോകുന്ന ബോട്ടിലിരുന്ന് കൊണ്ട് മീൻ പിടിക്കുകയായിരുന്നു. അയാളുടെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവർ മീൻ പിടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവരുടെ മീൻ പിടിക്കുന്ന ചൂണ്ടയിലെന്തോ തടയുകയും പുറകിലേക്ക് വലിക്കുന്നതായി തോന്നുകയും ചെയ്തു. അവർ പൂർവ്വാധികം ശക്തിയോടെ ചൂണ്ട വലിച്ചപ്പോൾ കണ്ടത് മുതലയുടെ തലയുടെ മുൻഭാഗമാണ്. അവർ ശരിക്കും പേടിച്ചു വിറച്ചു.

ക്യാമ്പിംഗ് സൈറ്റിലെ ഒരു കുളത്തിൽ ഒരാൾ രസകരമായി ബോട്ടിംഗ് നടത്തുന്നത് വൈറലാകുന്ന വീഡിയോയിൽ കാണാം. ഏതോ വലിയ മീൻ ചൂണ്ടൽ ചൂണ്ടയിൽ കുടുങ്ങി എന്ന സന്തോഷത്തിലാണ് അവർ ചൂണ്ട വലിച്ചത്. എന്നാൽ മുന്നിൽ മുതലയുടെ താടിയെല്ല് കണ്ടയുടനെ പാതി ജീവൻ പോയ പോലെയായി. അവർ അവിടെ നിന്ന് വേഗത്തിൽ തുഴയുകയും ബോട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നു

ഫെയ്‌ലാർമി എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ 7.1 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. അതായത് 71 ലക്ഷം ആളുകൾ, 1.5 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. അനധികൃതമായി മത്സ്യബന്ധനം നടത്തുമ്പോൾ ഇതാണ് സംഭവിക്കുന്നതെന്ന് ഒരാൾ കമൻറ് ബോക്സിൽ കുറിച്ചു.