വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. എന്നാൽ നമ്മൾ വിമാനങ്ങളിൽ ശ്രദ്ധിക്കുന്നോരു കാര്യമുണ്ട്. ഏതെങ്കിലുമൊരു വിമാനത്തിന് നമ്മൾ വെളുത്തനിറമല്ലാതെ വേറെ ഏതെങ്കിലും നിറം കണ്ടിട്ടുണ്ടോ.? ഇന്നത്തെ കാലത്ത് കണ്ണുകൾക്ക് വളരെയധികം കാഴ്ച ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പല നിറങ്ങളിലും വിമാനങ്ങൾ കാണാറുണ്ട്. നീലനിറത്തിലുള്ള വിമാനങ്ങളും മറ്റും കാണാറുണ്ട്. അങ്ങനെയുള്ള വിമാനങ്ങളും ഇന്നത്തെ കാലത്തും വെള്ളനിറത്തിൽ തന്നെ ഉള്ള വിമാനങ്ങൾക്ക് ഈ വെള്ളനിറം കൊടുക്കുന്നതിന് പിന്നിലുമുണ്ട് ചില കാരണങ്ങളോക്കെ. അത് എന്താണെന്നല്ലേ.?
വിമാനങ്ങൾക്ക് വെള്ളനിറം കൊടുക്കുന്നതിന്റെ ഒന്നാമത്തെ കാരണമെന്ന് പറയുന്നത് വിമാനങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുന്നുവെന്നത് തന്നെയാണ്. പ്രകാശത്തെ ആഗിരണം ചെയ്യുന്നതിൽ വെള്ളനിറം വളരെ വലിയ പ്രാധാന്യമാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് സമയത്തും വെള്ളനിറത്തിലുള്ള വിമാനം അപകടരഹിതമാണെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. രാത്രിയിൽ ആണെങ്കിലും പകൽ ആണെങ്കിലും വെള്ളനിറം പ്രകാശത്തെ മികച്ച രീതിയിൽ ആഗിരണം ചെയ്യുന്നതു കൊണ്ട് തന്നെ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെള്ളനിറം വളരെ മികച്ചതാണ്. അതുകൊണ്ടാണ് വിമാനങ്ങൾക്ക് വെള്ള നിറം നൽകുന്നത്. അതുപോലെ പക്ഷികളൊക്കെ വിമാനങ്ങളുടെ ഈ വെള്ളനിറം കാണുവാനുള്ള എളുപ്പത്തിന് വേണ്ടിയാണ് വെള്ളനിറം വിമാനങ്ങൾക്ക് നൽകുന്നത്.
പക്ഷികളും മറ്റും വിമാനത്തിന്റെ ഗ്ലാസുകളിലും മറ്റും വന്നിരിക്കുകയാണെന്നുണ്ടെങ്കിൽ, വിമാനത്തിൽ ഉള്ളവർക്ക് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വിമാനങ്ങൾക്ക് വെള്ള നിറം നൽകുമ്പോൾ പക്ഷികൾ ഈ നിറം കാണുകയും ആ വസ്തുവിൽ ചെന്ന് ഇടിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകാരണം വിമാനങ്ങൾക്ക് വെള്ളനിറം നൽകും. അതുപോലെ വെള്ള നിറം ആകുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ വിമാനങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും പൊട്ടൽ അതോടൊപ്പം തന്നെ വിണ്ടുകീറൽ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് മനസ്സിലാക്കുവാൻ വെള്ളനിറമാണ് സഹായിക്കുന്നത്.
അതുകൊണ്ടാണ് വിമാനങ്ങൾക്ക് വെള്ള നിറം നൽകുന്നത്. എന്നാൽ ഇന്നത്തെക്കാലത്ത് വ്യത്യസ്ത നിറത്തിലുള്ള വിമാനങ്ങളും നമുക്ക് കാണാൻ സാധിക്കും. അത്തരം വിമാനങ്ങൾ ഒക്കെ നമുക്കൊരു കാഴ്ച സുഖം നൽകാറില്ല. കാരണം നമ്മുടെ മനസ്സിൽ അടിയുറച്ചു പോയ വിമാനത്തിന്റെ നിറമെന്ന് പറയുന്നതും വെള്ളനിറം തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റു നിറങ്ങളിൽ നിന്ന് വ്യത്യസ്തമായ വിമാനങ്ങളെത്തുമ്പോൾ ചിലപ്പോൾ പലർക്കുമത് അംഗീകരിക്കാൻ പോലും സാധിക്കാതെയാവാറുണ്ട്.