കണ്ണു കാണാത്തവര്‍ എന്തിനാണ് ഗ്ലാസ്‌ ധരിക്കുന്നത്.

ഈ ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ ചിലതെങ്കിലും നമ്മൾ സോഷ്യൽ മീഡിയ വഴി ഒക്കെ അറിയാറുണ്ട്. അറിയാതെ പോകുന്ന വ്യത്യസ്തമായ സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഒരു പ്രത്യേകമായ ഷെഫ് ഉണ്ട്. ഇദ്ദേഹത്തിനെ വിളിക്കുന്നത് സോൾട്ട് ഷെഫ് എന്നാണ്. അതിനുകാരണം എന്താണെന്നുവെച്ചാൽ ഇദ്ദേഹം ഭക്ഷണത്തിന് ഉപ്പിടുന്ന രീതിയാണ്. പ്രത്യേകമായ രീതിയിലാണ് ഇദ്ദേഹം ഉപ്പ് ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. ഒരു ഭക്ഷണത്തിൽ ഉപ്പിടുന്ന രീതിയിലല്ല മറ്റൊരു ഭക്ഷണത്തിൽ അദ്ദേഹം ഉപ്പിടുന്നത്. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഇദ്ദേഹം അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തുകയും കുടുംബത്തിനു വേണ്ടി ഓരോ ഹോട്ടലുകളിലും ചെറിയ ചെറിയ ജോലികൾ ചെയ്യുകയുമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഹോട്ടലുകളിൽ ജോലിചെയ്ത് ഇദ്ദേഹത്തിന് വലിയതോതിൽ തന്നെ ഹോട്ടൽ ജോലിയിൽ പ്രാവിണ്യം ലഭിക്കുകയും പിന്നീട് വളരെ വലിയ ശമ്പളം ലഭിക്കുന്ന ഒരു ഷെഫായി മാറുകയും ചെയ്തിരുന്നു. ഈ മനുഷ്യനുണ്ടാകുന്ന സാധനങ്ങൾക്കെല്ലാം വലിയ വിലയാണെന്ന് അറിയാൻ സാധിച്ചിരിക്കുന്നത്.

Why Do Blind People Wear Sunglasses ?
Why Do Blind People Wear Sunglasses ?

വ്യത്യസ്ത രീതിയിലുള്ള മ്യൂസിയങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ വെള്ളത്തിനടിയിൽ ഒരു മ്യൂസിയമുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.? അത്തരത്തിൽ അണ്ടർ വാട്ടർ മ്യൂസിയമുണ്ട്. വിദേശ രാജ്യത്ത് ഒരിടത്താണ് അണ്ടർവാട്ടർ മ്യൂസിയമുള്ളത്. ഈ മ്യൂസിയത്തിലേക്ക് എത്തണമെന്നുണ്ടെങ്കിൽ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കേണ്ടിവരും. ഈ വെള്ളത്തിനടിയിൽ ഉള്ളത് ആറ് ശില്പങ്ങളാണ്.

ഒരു കോടീശ്വരൻ ഡെലിവറി ബോയായി ജോലി ചെയ്തുവെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. ഒരു സിനിമാക്കഥയല്ല പറയുന്നത്. യഥാർത്ഥത്തിൽ നടന്ന കാര്യമാണ്. ഒരു മാസത്തിൽ തന്നെ കോടികൾ സമ്പാദിക്കുന്ന ഒരു വ്യക്തിയാണ് ലോക്ക്ഡൗൺ കാലത്തെ വീട്ടിലുള്ള ഇരിപ്പ് ബുദ്ധിമുട്ടായിരുന്നു. അത് തന്നെ മടുപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ഡെലിവറി ബോയിയുടെ ജോലി തിരഞ്ഞെടുത്തത്. കഷ്ടപ്പാട് നിറഞ്ഞ ജോലിയാണെങ്കിലും അത് ആസ്വദിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്.

കണ്ണ് കാണാത്തവർ എന്തുകൊണ്ടാണ് കറുത്ത നിറത്തിലുള്ള കണ്ണടകൾ ധരിക്കുന്നത്.? അതിന് പിന്നിലുമൊരു കാരണമുണ്ട്. ചിലർക്ക് ഭാഗികമായി മാത്രമായിരിക്കും കാഴ്ചശക്തി നഷ്ടമായിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അവർ കറുത്ത നിറത്തിലുള്ള കണ്ണട വയ്ക്കുമ്പോൾ ചെറിയ രീതിയിൽ ഇവർക്ക് കാണാൻ സാധിക്കുന്നതാണ്.