വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന്റെ മുകളിലൂടെ പറക്കാത്തത് എന്തുകൊണ്ട് ?

ആകാശത്ത് വിമാനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് നോക്കിപോകും. ടണ്‍കണക്കിന് ഭാരം വലിച്ചുകൊണ്ട് ഇവ എങ്ങനെയായിരിക്കും ഒരു പക്ഷിയെ പോലെ ആകാശത്തൂടെ പറക്കുന്നത് എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ.
വായുവിനേക്കാള്‍ ഭാരം കൂടിയതുമായ ആകാശനൗകകളെയാണ് നമ്മള്‍ വിമാനങ്ങള്‍ എന്നു പറയുന്നത്. എന്‍ജിന്‍ ഉപയോഗിച്ചതും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാന്‍ സാധിച്ചതുമായ ആദ്യത്തെ വിമാനം നിര്‍മ്മിച്ചത് റൈറ്റ് സഹോദരന്മാരായിരുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവര്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തതോടെയാണ് ലോകത്തിന് ഈ അദ്ഭുതം ലഭിച്ചത്.

ഉയരം കൂടുന്തോറും വിമാനങ്ങള്‍ വേഗത്തില്‍ പറക്കും. അതിന്റെ ഘടനയും രൂപവും വ്യത്യസ്തമായിരിക്കും. വിമാനത്തിന്റെ ഉടലിനു കുറുകെ ഇരുവശത്തുമായി ഏതാണ്ട് തിരശ്ചീനമായി കാണപ്പെടുന്ന ഭാഗങ്ങളായ രണ്ട് ചിറകുകള്‍ വിമാനങ്ങള്‍ ഉയരത്തില്‍ പറക്കാന്‍ സഹായിക്കുന്നു. വിമാനത്തിനാവശ്യമായ ഉയര്‍ത്തല്‍ ബലം(ലിഫ്റ്റിങ് ഫോഴ്‌സ്) നല്കുന്നത് ഈ രണ്ട് ചിറകുകളാണ് എന്നാണ് പറയുന്നത്. വിമാനത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന വായു ചിറകുകളുടെ പ്രത്യേക ഘടന മൂലം താഴ്ഭാഗത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് കൂടുതല്‍ ബലം ചിറകുകളില്‍ ഉണ്ടാവുന്നതും പറക്കല്‍ അനായാസമാകുന്നതും.

Why do planes not fly over the Pacific Ocean?
Why do planes not fly over the Pacific Ocean?

വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗത്തിനെയാണ് ഫ്യൂസ്ലേജ് എന്ന് പറയുന്നത്. വിമാനങ്ങളുടെ ഉടല്‍ വായുഗതിക രൂപത്തിലാണ് രൂപകല്പന ചെയ്യുന്നത് അത് എന്തിനാണെന്ന് വച്ചാല്‍ അവയ്ക്ക് പറക്കല്‍ സുഗമമാക്കാന്‍ ആണിത്. വിമാനം വഹിക്കുന്നത് വലിയ ഭാരത്തെയാണ്. അതില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍,ജോലിക്കാര്‍,വൈമാനികര്‍,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എന്‍ജിനുകള്‍,ചിറകുകള്‍,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങള്‍ ഇവയെല്ലാംഈ ഭാരത്തില്‍ ഉള്‍പ്പെടുന്നവയാണ്. വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍,ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ തുടങ്ങിയവയും വിമാനത്തിന്റെ ഉപകരണങ്ങളില്‍ പെടുന്നവാണ്.

വിമാനം രണ്ട്ചിറകുകയാണ് ബന്ധിപ്പിച്ചവയാണ്. വിമാനത്തിന്റെ ഉടലിനു കുറുകെ ഇരുവശത്തുമായി ഏതാണ്ട് തിരശ്ചീനമായി കാണപ്പെടുന്ന ഭാഗങ്ങളാണ് ചിറകുകളായി കാണുന്നത്. വിമാനത്തിനാവശ്യമായ ഉയര്‍ത്തല്‍ ബലം(ലിഫ്റ്റിങ് ഫോഴ്‌സ്) നല്കാനാണ് ചിറകുകള്‍ ഉപയോഗിക്കുന്നത്. വിമാനത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന വായുവിനെ ചിറകുകള്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ട് താഴേക്ക് സഞ്ചരിക്കും. അപ്പോഴാണ് വേഗത കൂടുന്നത്.ചിറകുകളുടെ പരിച്ഛേദ ഘടനയെ എയറോഫോയില്‍ എന്നാണ് പറയുന്നത്. വിമാനത്തിന്റെ വാലറ്റത്തിനെ പറയുന്ന പേരാണ് ടെയില്‍ പ്ലെയ്ന്‍. ടെയില്‍ പ്ലെയ്‌നില്‍ ഉള്‍പ്പെടുന്ന ചില ഭാഗങ്ങളുണ്ട്. മുകളില്‍ ലംബ മാനമായി സ്ഥാപിക്കുന്ന ചെറിയ ചിറകിനെ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍ എന്ന് വിളിക്കുന്നു. വിമാനത്തിനെ അതിന്റെയോ അക്ഷത്തില്‍ സ്ഥിരമായി നിര്‍ത്താനാണ് സഹായിക്കുന്നത്.

ഈ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറില്‍ കാണപ്പെടുന്നതു ചലിപ്പിക്കാന്‍ സാധിക്കുന്നതുമായ നിയന്ത്രണ ഭാഗത്തെയാണ് റഡ്ഡര്‍ എന്ന് വിളിക്കുന്നത്. അടുത്തതായി ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍: ഫ്യൂസിലേജിന്റെ പിന്‍ഭാഗത്ത് ഇരുവശത്തുമായി കാണപ്പെടുന്ന ചെറിയ തിരശ്ചീനമായ ചിറകുകളാണ് ഹോറിസോണ്ടല്‍ സ്റ്റബിലൈസറുള്‍. ഇവയാണ് വിമാനത്തിനെ അതിന്റെ പിച്ച് അക്ഷത്തില്‍ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുന്നത്.

വിമാനത്തിന്‍ മുന്‌പോട്ടുള്ള തള്ളല്‍ നല്‍കാനാണ് എന്‍ജിനുകള്‍ സഹായിക്കുന്നത്. എന്‍ജിനുകളുടെ എണ്ണം ഒന്നു മുതല്‍ ആറു വരെ ഇന്നത്തെ വിമാനങ്ങളില്‍ ഉണ്ട്. മോട്ടോര്‍ ഗ്ലൈഡറുകള്‍ ഒഴിച്ചുള്ള ഗ്ലൈഡറുകളില് എന്‍ജിന്റെ ആവശ്യമില്ല എന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നുണ്ട്. റെസിപ്രൊകേറ്റിങ് എന്‍ജിന്‍, ടര്‍ബൈന്‍ എന്‍ജിന്‍,ജെറ്റ് എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് തരം എന്‍ജിനുകളാണ് വിമാനത്തില്‍ ഉള്ളത്.
വിമാനത്തിന് നിലത്തിറങ്ങാന്‍ സഹായിക്കുന്ന ഉപകരണത്തെയാണ് ലാന്റിങ് ഗിയര്‍. ടയറുകളും അനുബന്ധ ഉപകരണങ്ങളും ആണ് ഇവയ്ക്കുള്ളില്‍ ഉണ്ടാകുന്നത്. ഇവ വിമാനത്തിന്റെ ഉടലിന്റെ അടിയിലായാണ് കാണപ്പെടുന്നത്.