എന്ത്കൊണ്ടാണ് മൊബൈല്‍ ഫോണുകളുടെ ക്യാമറ ഇടത് വശത്ത് കൊടുക്കുന്നത്.

നമ്മുടെ മാറി വരുന്ന കാലഘട്ടത്തിൽ മൊബൈൽ ഫോൺ ഇല്ലാതെ നമുക്ക് ജീവിക്കാൻ പോലും സാധിക്കാത്തൊരു അവസ്ഥയാണ്. നിത്യജീവിതത്തിൻറെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ സ്മാർട്ട്ഫോണുകൾ മാറിക്കഴിഞ്ഞുവെന്ന് പറയുന്നതാണ് സത്യം. സ്മാർട്ട് ഫോണിനെ പറ്റിയുള്ള ചില വസ്തുതകളാണ് പറയാൻ പോകുന്നത്. ഒരു ദിവസമെങ്കിലും സ്മാർട്ട്ഫോണില്ലാതെ ജീവിക്കാൻ സാധിക്കുമോന്ന് ചോദിച്ചാൽ എത്രപേർ അതിന് സമ്മതം പറയും.? പകുതിയിലധികം പേരും അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം നിരസിക്കുകയായിരിക്കും ചെയ്യുക. ഫോണിൽ നമുക്കറിയാത്ത ചില കാര്യങ്ങളോക്കെ ഉണ്ട്. അതിനെ പറ്റിയാണ് പറയുന്നത്.

അന്തരീക്ഷതാപനില വളരെ കുറഞ്ഞു പോകുന്ന സമയങ്ങളിൽ ഫോണിൽ 80 ശതമാനം ചാർജ് ഉണ്ടെങ്കിൽ പോലും അത് വെറുതെ ഓഫ് ആയി പോകുന്നത് നമ്മൾ കാണാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? നമ്മുടെ അന്തരീക്ഷതാപനില തണുത്തു പോകുമ്പോൾ ഫോണിലെ ബാറ്ററിക്ക് ആ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുപോകാൻ പറ്റുന്നില്ലെന്നതാണ് അതിൻറെ ഒരു പ്രധാനമായ കാരണം. അതായത് തണുത്ത അവസ്ഥയിൽ ബാറ്ററി പ്രവർത്തിക്കില്ലന്ന് ചുരുക്കം.

Phone Camera
Phone Camera

അതുകൊണ്ടാണ് 80 ശതമാനത്തോളം ചാർജ് ഉണ്ടായെങ്കിലും ചിലപ്പോൾ ബാറ്ററി ഓഫ് ആയി പോകുന്നതും ഫോൺ സ്വിച്ച് ഓഫിലേക്ക് മാറുന്നതുമോക്കെ, അത് ചൂടുള്ള കാലാവസ്ഥയിലേക്ക് എത്തുമ്പോൾ മാറുന്നതായി നമ്മൾ കാണുന്നുണ്ട്. അതുപോലെതന്നെ ചില സാഹചര്യങ്ങളിൽ നമ്മുടെ ഫോണിൽ ഒരു ശതമാനം മാത്രം ചാർജ്ജുള്ളപ്പോൾ അത് സ്വിച്ച് ഓഫ് ആയി പോകാൻ ഒരുപാട് സമയമെടുക്കാറുണ്ട്,അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?

അതിനൊരു കാരണമുണ്ട് നമ്മുടെ ഫോണിൽ ഒരു ശതമാനം ചാർജ്ജെയുള്ളൂവെന്നാൽ അത് പെട്ടെന്ന് ഓഫ് ആയി പോകില്ല. കാരണം ഓരോ ഫോൺ കമ്പനിയും എപ്പോഴും നമുക്ക് ഒരു ശതമാനം ചാർജ്ജ് കാണിക്കുമ്പോഴും ഫോണിൻറെ ഉള്ളിൽ 20 ശതമാനമെങ്കിലും ചാർജ്ജുള്ള രീതിയിലാണ് ഫോണുകൾ നിർമ്മിച്ചിരിക്കുന്നതെന്നതാണ് ഇതിൻറെ പ്രത്യേകത. എന്നാലത് നമുക്ക് കാണാൻ കഴിയാത്ത ഒരു അവസ്ഥയിലാണ്.അങ്ങനെയാണ് നിർമ്മാണമെന്നതും പ്രത്യേകമായി എടുത്തുപറയണം. അതുകൊണ്ടാണ് ഫോൺ ചാർജ് ഒരു ശതമാനം ആയാലും പെട്ടെന്നത് ഓഫ് ആയി പോകാതിരിക്കുന്നത്.

അതുപോലെ നമ്മുടെ ഫോണ് 50 ശതമാനം ചാർജ് ആക്കിയതിനു ശേഷം സ്വിച്ച് ഓഫ് ചെയ്യുകയാണെന്നുണ്ടെങ്കിൽ നമ്മുടെ ബാറ്ററിയുടെ ഏറ്റവും ആരോഗ്യപരമായ ഒരു അവസ്ഥ തന്നെയാണ്. അതുപോലെതന്നെ മൂത്രം ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാവുന്ന ഒരു വിദ്യ കണ്ടുപിടിക്കുന്നുണ്ട് വിദേശരാജ്യങ്ങളിലെന്നാണ് പറയുന്നത്. കേൾക്കുമ്പോൾ നമുക്ക് അല്പം ജാള്യതയൊക്കെ തോന്നുമെങ്കിലും വളരെ മികച്ച രീതിയിൽ ചെയ്യുവാനാണ് വിദേശകമ്പനികൾ ശ്രമിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും മൂത്രം ഉപയോഗിച്ചുള്ള ഫോൺ ചാർജ്ജിങ് എങ്ങനെയായിരിക്കും എന്നാണ് ആളുകൾ ഇപ്പോൾ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നത്. ഏതായാലും അതൊരു ചിലവ് കുറഞ്ഞ മാർഗമായിരിക്കും എന്നാണ് വിശ്വസിക്കുന്നത്.