എന്ത്കൊണ്ടാണ് ടൈറ്റാനിക്ക്‌ കപ്പല്‍ ഇന്നും കടലില്‍ നിന്നും എടുക്കാത്തത്.

ടൈറ്റാനിക് എന്ന കപ്പൽ ഇന്നും നമ്മുടെ മനസ്സിൽ ഒരു അത്ഭുതത്തോടെയും വേദനയോടെയും മാത്രമാണ് ഓർക്കാൻ സാധിക്കുന്നത്. ടൈറ്റാനിക്ക് എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മവരുന്നത് ജാക്കിനെയും റോസിനെയും അവരുടെ പ്രണയത്തെയും ഒക്കെ തന്നെയായിരിക്കും. എന്നാൽ അതിനുമപ്പുറം ടൈറ്റാനിക് കപ്പലിന് ഒരുപാട് ചരിത്രങ്ങൾ ഉണ്ടായിരുന്നു. ആത്മവിശ്വാസം അധികമായാൽ എന്ത് കാര്യവും ദോഷം ചെയ്യുമെന്നു കൂടി മനസ്സിലാക്കുന്ന ഒന്നായിരുന്നു ടൈറ്റാനിക് അപകടമെന്ന് പറയുന്നത്. കാരണം ഏറ്റവും വിലകൂടിയ ഒരു കപ്പലും അതോടൊപ്പം ആഡംബരം നിറഞ്ഞതുമായ കപ്പലിലായിരുന്നു ടൈറ്റാനിക്. ഒരിക്കലും ഇത് വെള്ളത്തിൽ മുങ്ങില്ല എന്നായിരുന്നു ഇതിന്റെ ശിൽപ്പികൾ അവകാശപ്പെട്ടത്.

Titanic under sea
Titanic under sea

ആദ്യത്തെ യാത്രയിൽ തന്നെ ഇത് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങി പോവുകയായിരുന്നു ചെയ്തത്. ആത്മവിശ്വാസം ഒരുപാട് ആയാൾ അത് അപകടത്തിൽ കൊണ്ടുചെന്നെത്തിക്കുമെന്നതിന് ഒരു ഉദാഹരണം കൂടിയായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നായിരുന്നു ആ കപ്പലിനെ വിശേഷിപ്പിച്ചിരുന്നത് പോലും. ഇത്‌ ഇടിച്ച് രണ്ട് മണിക്കൂർ 40 മിനിട്ടുകൾ പിന്നിട്ടപ്പോളായിരുന്നു ഇത്. ഏപ്രിൽ 15ന് 2223 യാത്രക്കാരുമായി യാത്രതിരിച്ച ഈ കപ്പലിൽ തന്നെ 1517 കാർ പേരുടെ മരണത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ചെയ്തത്. ഇംഗ്ലണ്ടിലെ തുറമുഖത്തിൽ നിന്നും ന്യൂയോർക്കിലേക്ക് ആയിരുന്നു കപ്പലിന്റെ ആദ്യയാത്ര ആരംഭിച്ചത്. ലോകത്തെ തന്നെ നടുക്കിയ ദുരന്തം 100 വർഷങ്ങൾ പിന്നിടുകയാണ് ചെയ്യുന്നത്. അത് ഇന്നും ഒരു ഭയത്തോടെയല്ലാതെ ആർക്കും ഓർമിക്കാൻ സാധിക്കാത്തത്. അതിൽ ഉണ്ടായിരുന്ന ആളുകളുടെ മുഴുവൻ ജീവനും ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കി ആ കപ്പൽ ആഴങ്ങളിലേക്ക് ഊളിയിട്ടു.

കപ്പലിന്റെ ഉയരമെന്നുപറയുന്നത് 64 അടിയായിരുന്നു. കപ്പലിന് 9 മേൽതട്ടുകൾ ഉണ്ടായിരുന്നു. ഒരു ഭീമൻ കപ്പലുകളായിരുന്നുവെന്ന് എടുത്തു പറയാവുന്നതാണ്. കപ്പലിന്റെ പ്രവർത്തനശേഷി മികവുറ്റതാക്കാൻ കപ്പലിൽ നിരവധി യന്ത്രങ്ങൾ നല്കുകയും ചെയ്തിരുന്നു. എന്നിട്ടും ഈ കപ്പൽ മുങ്ങി. എന്നാൽ ഈ കപ്പൽ സമുദ്രത്തിൻറെ അടിത്തട്ടിലേക്ക് പോയിട്ടുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ എവിടെയാണ്. കപ്പൽ അവിടെ നിന്നും എടുത്തുവെന്ന് പറയുന്നുണ്ട്. എങ്കിലും ലോകത്തിനു മുൻപിൽ വീണ്ടും പല കാര്യങ്ങളും സംശയം ആയിട്ടാണ് നിലനിൽക്കുന്നത്. ടൈറ്റാനിക് കപ്പൽ പിന്നീട് ഒരു ചരിത്രമായി അങ്ങ് മാറിപ്പോയി. ആരും അതിനെ പറ്റി സംസാരിച്ചില്ല. യഥാർത്ഥത്തിൽ ആ കപ്പലിന് എന്താണ് സംഭവിച്ചത്. ഇതിനെപ്പറ്റിയൊക്കെ കൂടുതലായി അറിയേണ്ടിയിരിക്കുന്നു. ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.