വിജയിച്ചെന്നു കരുതി. ആവേശം കൊണ്ട് തുള്ളിച്ചാടി പക്ഷെ പിന്നീട് സംഭവിച്ചത് വിശ്വസിക്കാൻ കഴിയാത്തത്.

നമ്മളെല്ലാം ജീവിതത്തിൽ ഒരു തവണയെങ്കിലും ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടാകും. അല്ലെങ്കിൽ പല മത്സരങ്ങളും നമ്മൾ പഠന കാലത്തും മറ്റും കണ്ടിട്ടുണ്ടാകും. മത്സരമെന്നാൽ ആവേശവും വീറും വാശിയും ഒരൽപ്പം കൂടുതലായിരിക്കും. എന്നാൽ ചില ആവേശകരമായ പോരാട്ടം നിരവധി അപകടങ്ങളും അബദ്ധങ്ങളും സൃഷ്ട്ടിക്കാറുണ്ട്. ഇത്തരത്തിൽ ആവേശകരമായ പോരാട്ടങ്ങൾ കൂടുതലായും കാണുന്നത് കായിക മത്സരങ്ങളിലാണ്. കാരണം കായിക മേഖലയിലുള്ള പല മത്സരങ്ങൾക്കും ആവേശത്തിന്റെ തീവ്രത കൂടുതലായിരിക്കും. ഇത്തരത്തിൽ ആവേശവും എനർജിയും ഒരുപോലെ ആയാൽ പിന്നീട് എന്ത് സംഭവിക്കും. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് നമ്മളിവിടെ പറയുന്നത്.

Race Failure
It seemed to succeed, with excitement but then what happened was unbelievable

നിങ്ങൾ കണ്ടിട്ടുണ്ടാകും ചില കായിക താരങ്ങൾക്കു അധിക ആവേശവും ആത്മവിശ്വാസവും ആയിരിക്കും. ഈ മത്സരത്തിൽ തങ്ങൾ തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസവും തീരുമാനവും ഒക്കെ ആയിരിക്കും അവരുടെയുള്ളിൽ മുഴുവനും. എന്നാൽ ചിലർ അത്തരത്തിൽ ഉറച്ച വിശ്വാസത്തോടെ വന്നു അവസാനം കളിയിൽ തോൽക്കുമ്പോൾ ഉള്ള അവരുടെ അവസ്ഥ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. അതായത്, പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. അമിതമായാൽ അമൃതവും വിഷമെന്ന് . നമുക്ക് ആവേശവും ആത്മവിശ്വാസവും ഒക്കെ നല്ലതാണ്. പക്ഷെ, ആ അമിത ആവേശത്തിനു ചിലപ്പോൾ ദൈവം മറ്റൊരു രീതിയിൽ പ്രതിഫലം തന്നേക്കാം. അത് പോലെയുള്ള ചില സംഭവങ്ങൾ നമുക്ക് നോക്കാം.

ആദ്യമായി ഒരു ഓട്ടമത്സരത്തിൽ സംഭവിച്ച കാര്യം നോക്കാം. ഓട്ട മത്സരത്തിൽ ലോക പ്രശസ്തനായ ഒരു കായിക താരമാണ് ഫ്രീസ്. അദ്ദേഹത്തെ മറ്റൊരാൾക്ക് തോൽപ്പിക്കാൻ കഴിയുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഒരിക്കൽ ഒരു ചലഞ്ചു വെച്ചു . അതായത് ഒറ്റ മത്സരത്തിൽ ആർക്ക് തോൽപ്പിക്കാൻ കഴിയുമെന്നാണ് ചലഞ്ചിലുള്ളത്. അങ്ങനെ ഈ മത്സരത്തിൽ ഒരാൾ ഇദ്ദേഹത്തെ തോൽപ്പിക്കാനായി ഫിനിഷിങ് പോയിന്റിൽ എത്തുന്നതിന്റെ കുറച്ചു സെക്കന്റുകൾക്കു മുമ്പ്  അയാൾ ജയം ഉറപ്പിച്ചതായി കാണികളോട് അഭിസംബോധന ചെയ്തു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ. അദ്ദേഹം പെട്ടെന്ന് നിലത്തേക്ക് വീണു. കായിക താരം ഫ്രീസ് വിജയിക്കുകയും ചെയ്തു. ഇത് പോലെയുള്ള സംഭവങ്ങൾ നിരവധി മത്സരങ്ങളിൽ സംഭവിക്കാറുണ്ട്. അതായത്, ജയിച്ചെന്നു കരുതി ആളുകളോട് ആംഗ്യം കാണിക്കുന്ന തത്സമയം അവർ എങ്ങനെയെങ്കിലും അതിൽ പരാജയപ്പെട്ടിരിക്കും. അത് പോലെയുള്ള രസകരമായ വീഡിയോകൾ കാണാൻ താഴെയുള്ള വീഡിയോ കാണുക.