സൈബീരിയയിലെ മഞ്ഞുപാളികളില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങള്‍.

റഷ്യയുടെ വടക്കുഭാഗത്തായുള്ള അതിവിശാലമായ ഭൂവിഭാഗമാണ് സൈബീരിയ എന്ന് പറയുന്നത്. റഷ്യയുടെ വടക്ക് ഭാഗം ഏകദേശം മുഴുവനായും ഇത് വരുന്നുണ്ട് ഈ പ്രദേശം മുൻപ് സോവിയറ്റ് യൂണിയന്റെയും അതിനുമുൻപ് റഷ്യൻ സാമ്രാജ്യത്തിന്റെയും ഒക്കെ കീഴിലായിരുന്നു. ഈ വടക്ക് ഭാഗങ്ങൾ കൂടുതലായി മഞ്ഞുമൂടിയാണ് കിടക്കുന്നത്. വളരെ തണുപ്പുള്ള കാലാവസ്ഥയിലാണ് സൈബീരിയയിലെ കാലാവസ്ഥ. ജനവാസം അതുകൊണ്ടു തന്നെ തെക്കൻ പ്രദേശങ്ങളിലേക്ക് ഒതുങ്ങി പോവുകയാണ് ചെയ്യുന്നത്.



Siberia
Siberia

അതിനാൽ തന്നെ വളരെ കുറഞ്ഞ ജനസാന്ദ്രതയുള്ള ചതുരശ്രകിലോമീറ്ററിൽ ഏകദേശം മൂന്ന് പേര് മാത്രമാണുണ്ടാവുക. സോവിയറ്റ് യൂണിയൻറെ കാലത്തും അതിനു മുമ്പും കുറ്റവാളികളെ നിർബന്ധിതമായി പണിയെടുപ്പിക്കുന്നതിനുള്ള നിരവധി ക്യാമ്പുകൾ സൈബീരിയയിൽ പ്രവർത്തിച്ചിരുന്നു. പരന്നുകിടക്കുന്ന സൈബീരിയ റഷ്യയുടെ ആകെ വിസ്തീർണത്തിൽ 77 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ തീവണ്ടിപാത സൈബീരിയയുടെ കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്നു. ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്രത്തിൽ കഴിഞ്ഞ 251 ദശലക്ഷം വർഷത്തെ ഏറ്റവും വലിയ അഗ്നിപർവ്വത സംഭവങ്ങളിൽ ഒന്നും സൈബീരിയൻ കെണികളിലാണ് രൂപപ്പെട്ടത്.



സൈബീരയുടെ ഭൂപ്രകൃതിയെ പറ്റിയും എടുത്തു പറയണം. മികച്ച ഒരു ഭൂപ്രകൃതി അവകാശപ്പെടാൻ സാധിക്കുന്നുണ്ട് സൈബീരിയക്ക്. സാംസ്കാരികമായും രാഷ്ട്രീയമായും ഇത് യൂറോപ്യൻഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പർവ്വതനിരകൾ കൊണ്ടും ഹിമപാളികൾ കൊണ്ടുമോക്കെ വളരെ മനോഹരമായ ഒരു കാഴ്ചയാണ് സൈബീരിയൻ ഭൂപ്രകൃതി. നിരവധി പർവ്വതനിരകളാൽ സമ്പന്നമാണ് സൈബീരിയയെന്ന് പറയണം. അതോടൊപ്പം തന്നെ തടാകങ്ങളും നദികളുമെല്ലാം ഈ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. കാലാവസ്ഥയെ പറ്റി പറയുകയാണെങ്കിൽ സൈബീരിയൻ കാലാവസ്ഥ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്.

സാധാരണയായി ചെറിയ വേനൽക്കാലവും നീണ്ട ക്രൂരമായ തണുത്ത ശൈത്യകാലവുമാണ് ഇവർക്ക് അവകാശപ്പെടാൻ സാധിക്കുന്നത്. വടക്കൻ തീരത്ത് ആർട്ടിക് സർക്കിളിനു വടക്ക് വളരെ ചെറിയൊരു വേനൽക്കാലം മാത്രമാണ് ഉണ്ടാവുകയെന്നാണ് അറിയാൻ സാധിക്കുന്നത്. ശൈത്യകാലം ആണ് കൂടുതലായി ഇവിടെ കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ പല തരത്തിലുള്ള ജന്തുജാലങ്ങളെയും ഇവിടെ കാണാൻ സാധിക്കും. അതുപോലെതന്നെ സസ്യങ്ങളുടെയും ഒരു വലിയനിര തന്നെ സൈബീരിയയിൽ കാണാൻ സാധിക്കും. ജനങ്ങളുടെ സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം നിർമ്മിക്കുന്നത് ധാതുസമ്പത്താണ്. ലോഹങ്ങളും അയിരുകളും ഒക്കെ അടങ്ങിയിരിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരുപാട് പ്രേത്യകതകൾ നിറഞ്ഞതാണ് സൈബീരീയ.