ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങൾ.

ഇന്ന് നമ്മളിൽ ഒട്ടുമിക്ക ആളുകളും വിമാന യാത്ര നടത്തിയിട്ടുള്ളവരാണ്. എന്നാൽ വിമാനത്തിൽ കയറാത്തവരും ചുരുക്കമല്ല. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമായ ട്രാൻസ്‌പോർട്ടിങ് സംവിധാനം എന്ന് പറയുന്നത് വിമാനങ്ങൾ തന്നെയാണ്. നമ്മളിൽ തന്നെ ചിലയാളുകൾ വിമാനമൊന്നു അടുത്തു കാണാനായി ആഗ്രഹിക്കുന്നവരുണ്ടാകും. അതിലുപരി പൈലറ്റ് എന്ന തീരാ മോഹം ഉള്ളിലൊതുക്കി ഒരു ടേക്ക് ഓഫിനു വേണ്ടി കൊതിക്കുന്ന എത്രയോ യുവാക്കൾ നമുക്കിടയിലുണ്ട്. പല തരത്തിലുള്ള വിമാനങ്ങളാണ് ഓരോ രാജ്യത്തുമുള്ളത്. ഏറ്റവും ചെറിയത് മുതൽ ഭീമൻ വിമാനങ്ങൾ വരെയുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

World's biggest flight
World’s biggest flight

ആദ്യമായി എയർബസ് എ380-800 വിമാനത്തെ കുറിച്ചു നോക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാസഞ്ചർ വിമാനമാണ് എയർ ബസ് എ3. 2007 ഏപ്രിൽ 27ന് ഫ്രാൻസിലെ ടൂർസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യത്തെ ടേക്ക്ഓഫ്. എയർ ബസ് നിർമ്മിക്കുന്ന വൈൽഡ് ബോഡിയാണ് എയർ ബസ് എ380. ഇപ്പോൾ ഇത് രണ്ടു പേരിൽ അറിയപ്പെടുന്നുണ്ട്. സൂപ്പർ ജംബോ എന്ന പേരിലും എയർ ബസ് എ3 80 ൪ന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഈ വിമാനത്തിന്റെ പേരിന്റെ എയർ ബസ് എ3xx എന്നാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് പേര് മാറ്റുകയായിരുന്നു. ഇതിൽ പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള യാത്രക്കാരാണുള്ളത്. എക്കണോമി വിഭാഗത്തിൽ 853 യാത്രക്കാരും മറ്റുള്ളവയിൽ 525 ആളുകളുമായാണ് ഈ വിമാനം യാത്ര തുടങ്ങുന്നത്.  ഇത്രയും യാത്രക്കാരെ ഉൾക്കൊള്ളിക്കണമെങ്കിൽ ഈ വിമാനത്തിന്റെ വലിപ്പം എത്രയാണ് എന്ന് നമുക്ക് ഊഹിക്കേണ്ട കാര്യമില്ലല്ലോ. ഇത് പോലെയുള്ള ഭീമൻ വിമാനങ്ങൾ പല രാജ്യങ്ങൾക്കും സ്വന്തമായി ഉണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.