ഇന്ന് നമുക്ക് ചുറ്റും നമ്മൾ അറിയാത്തതും അറിഞ്ഞതുമായ ഒരുപാട് ഇഴ ജന്തുക്കൾ അതി വസിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതലായി നമ്മൾ അറിയാത്തത് പാമ്പു വർഗ്ഗത്തിൽ പെട്ടവയാണ്. പല രൂപത്തിലും വലിപ്പത്തിലും വിഷത്തിന്റെ കാഠിന്യമനുസരിച്ച് ഒട്ടേറെ പാമ്പുകളുണ്ട്. ചിലയിനം പാമ്പുകളെ കുറിച്ച് ഇന്നും പഠനം തുടർന്നു കൊണ്ടിരിക്കുകയാണ്. അതിലുപരി ശാസ്ത്ര ലോകം കണ്ടു പിടിക്കാത്ത എത്രെയോ പാമ്പുകൾ ഇപ്പോഴും കരയിലും വെള്ളത്തിലുമായി ജീവിക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. നമ്മളിൽ ഭൂരിഭാഗം ആളുകൾക്ക് പാമ്പുകളെ കാണുന്നത് പേടിയാണ്. എന്നാൽ പല വിദഗ്ദ്ധ പാമ്പു പിടിത്തക്കാരും പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മൾ അങ്ങോട്ട് പാമ്പുകളെ ഉപദ്രവിച്ചാൽ മാത്രമേ അവ തിരിച്ചു നമ്മെ ഉപദ്രവിക്കുകയൊള്ളു എന്ന്. ഒരു പക്ഷെ അത് ശെരി തഹ്ഹിയായിരിക്കും. മാത്രമല്ലേ ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് പാമ്പുകളെ സ്വപ്നം കണ്ടാൽ ശത്രുക്കൾ ഉണ്ടെന്നും അല്ലെങ്കിൽ എന്തോ ദോഷമായത് സംഭവിക്കാൻ പോകുന്നു എന്നൊക്കെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്താണ് എന്ന് ഇതു വരെ ആർക്കും അറിയില്ല. എന്തായാലും നമുക്ക് ചുറ്റും കാണുന്ന ചില അപകടകാരികളായ പാമ്പുകളെ കുറിച്ചു നോക്കാം.
ഓഫീ ഡയോഫോബിയ എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ആളുകൾക്കു പാമ്പിനോടുള്ള ഭയം മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. നമ്മുടെ ഈ വിശാലമായ ലോകത്ത് വളരെ അപകടം നിറഞ്ഞതും വിഷാംശമടങ്ങിയതുമായ ഒരുപ്പാട് പാമ്പിനങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ടൈഗർ സ്നേക്ക് ആണ്. പേരു കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നുണ്ടല്ലേ? ഓസ്ട്രേലിയയിൽ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരിനം പാമ്പാണ് ടൈഗർ സ്നേക്ക്. മാത്രമല്ല ഏറ്റവും കൂടുതൽ വിഷമുള്ളതും ഇവ തന്നെയാണ്. ഇവയുടെ വിഷം മനുഷ്യ ശരീരത്തിൽ എത്തിപ്പെടുന്ന നിമിഷം ബ്ലഡ് ആകെ കട്ട പിടിക്കുകയും ജീവൻ പോകാനും കാരണമാകുന്നു. പുലിയുടേത് പോലെയുള്ള ശരീരഘടനയാണ് ഇവയ്ക്കുള്ളത്. അത് കൊണ്ടാണ് ഇവയെ ടൈഗർ സ്നേക്ക് എന്ന് വിളിക്കുന്നത്. ഇതിന്റെ നീളം എന്ന് പറയുന്നത് ഏകദേശം 1-1.5 മീറ്റർ ആണ്. ഇവ കൂടുതലായും കാണുന്നത് രാവിലെയാണ്.
അടുത്തതായി റസ്സൽ വൈപ്പേഴ്സ്. അഥവാ ചെയിൻ വൈപ്പേഴ്സ് എന്നും ഇവയെ അറിയപ്പെടുന്നുണ്ട്. മഞ്ഞയും ടാനും ബ്രൗണുമടങ്ങിയ ശരീര ഘടനയാണ് ഇവയ്ക്കുള്ളത്. ഇവയെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് ഈ പാമ്പിന്റെ കടിയേറ്റാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുള്ളത്. ഇവ കടിച്ച ഭാഗത്ത് കൂടി നമ്മുടെ ശരീരത്തിൽ നിന്നും ക്രമാതീതമായി ബ്ലീഡിങ് ഉണ്ടാകുന്നു. ഇത് മൂലമാണ് ആളുകൾക്ക് ജീവൻ നഷ്ടമാകുന്നത് എന്നാണു പറയപ്പെടുന്നത്. ഇത് പോലെയുള്ള ഒട്ടേറെ പാമ്പുകൾ നമ്മുടെ ഭൂമിയിലുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.