മുമ്പ് വളരെ ദരിദ്രരായിരുന്ന WWE സൂപ്പർസ്റ്റാറുകൾ.

ഡബ്ല്യു.ഡബ്ല്യു.ഇ.യുടെ പ്രധാന പട്ടികയിൽ‌ ഇടം പിടിക്കുന്നത് പ്രശസ്തി മാത്രമല്ല ഭീമമായ ഒരു ശമ്പളവും ഉറപ്പുനൽകുന്നു. എന്നാൽ ഡബ്ല്യു.ഡബ്ല്യു.ഇ യില്‍ ചേരുന്നതിന് മുമ്പ് അവർ സുഖപ്രദമായ ജീവിതം ആസ്വദിച്ചുവെന്ന് ഇതിനർത്ഥമില്ല. മിക്ക ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർസ്റ്റാറുകളും ഇന്ന് ധാരാളം പ്രശസ്തിയും ആഡംബരവും അനുഭവിക്കുന്നരാണെങ്കിലും ചിലർക്ക് തുടക്കത്തിൽ തന്നെ വളരെ ദുഷ്‌കരമായ ജീവിതമുണ്ടായിരുന്നു.

ചില ഗുസ്തിക്കാർക്ക് സുസ്ഥിരമായ ഒരു വീട്ടിൽ നിന്ന് വരാൻ ഭാഗ്യമുണ്ടായിരുന്നു. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബ പശ്ചാത്തലവും മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിൽ മുകളിലേക്ക് ഉയരുനുള്ള സ്വതീനവും ഉണ്ടായിരിക്കാം. എന്നാല്‍ ഒന്നുമില്ലാതെ വരുന്നവരും ഒരു ഗുസ്തിക്കാരനെന്ന നിലയിൽ മുന്നേറാന്‍ ശ്രമിക്കുന്നവരുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി പ്രമോഷന്‍ കമ്പനിയില്‍ എത്താൻ നിലവിലുള്ള ഡബ്ല്യു.ഡബ്ല്യു.ഇ. സൂപ്പർസ്റ്റാറുകൾക്ക് പാടുപെടേണ്ടിവന്നിട്ടുണ്ട് കൂടാതെ ചിലർക്ക് യാത്രാ ചെലവുകൾ വഹിക്കുന്നതിനോ ഉറങ്ങാന്‍ ഒരു കിടക്ക പോലും ഉണ്ടായിരുന്നില്ല. മിനിമം വേതന ജോലികൾ ചെയ്തായിരുന്നു അവര്‍ ആദ്യകാലം ജീവിച്ചിരുന്നത്. ലക്ഷ്യത്തിലെത്താൻ കഠിനാധ്വാനം ചെയ്ത് പോരാടേണ്ടിവന്ന ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പര്‍സ്റ്റാറുകളെ കുറിച്ചാണ് ഇന്ന് ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്നത്.

WWE's Superstars
WWE’s Superstars

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ച നിരവധി ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർസ്റ്റാറുകളുടെ യഥാർത്ഥ ജീവിത കഥകൾ പല മാധ്യമ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അവരുടെ വിജയം അവർ ആസ്വദിക്കുന്നുണ്ടെങ്കിലും. ജീവിതം എല്ലായ്പ്പോഴും അവർക്ക് അത്ര എളുപ്പമായിരുന്നില്ല. താഴെയുള്ള വീഡിയോയില്‍ ആദ്യകാലത്തെ കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി പ്രൊമോട്ടര്‍ മാരായി മാറിയ ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർസ്റ്റാറുകളെക്കുറിച്ചാണ്.