ജീവിതത്തില്‍ ഭാഗ്യം ചെയ്ത ആളുകള്‍.

ഭാഗ്യത്തിലൂടെ രക്ഷപ്പെടുന്ന ചില ആളുകളെ ഒക്കെ നമ്മൾ കാണാറുണ്ട്. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവരെ ആയിരിക്കും കൂടുതലും ഭാഗ്യശാലികളെന്ന് നമ്മൾ വിളിക്കുന്നത്. അത്തരത്തിൽ കുറച്ച് ആളുകളെ നമുക്കിവിടെ കാണാൻ സാധിക്കും. ഒരാൾ റെയിൽവേ പാളത്തിന് അരികിൽ കൂടി വാഹനം ഓടിക്കുകയാണ്. അവിടെ എത്തിയപ്പോൾ തന്നെ ഇയാളുടെ കയ്യിൽ നിന്നും ആ വാഹനത്തിൻറെ ബാലൻസ് നഷ്ടമാവുകയായിരുന്നു.. അതിനുശേഷം റെയിൽവേ പാളത്തിൽ നിന്നും പെട്ടെന്ന് ഓടി രക്ഷപ്പെടുന്നു അയാൾ. ട്രെയിൻ വരുന്നതയാൾ കണ്ടുകഴിഞ്ഞു. ഞൊടിയിട വ്യത്യാസത്തിൽ അയാളുടെ ബൈക്ക് രണ്ട് കഷണം ആകുന്ന കാഴ്ച കാണാൻ സാധിക്കും. അയാളാണെങ്കിൽ വലിയ ഭാഗ്യമുള്ളത് കൊണ്ട് തന്നെ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് നല്ല ഭാഗ്യമുണ്ട് എന്ന് തെളിയിക്കുവാൻ ഈയൊരു സംഭവം തന്നെ
ധാരാളമായിരുന്നു.

You have never seen so many lucky people in your life
You have never seen so many lucky people in your life

ഇവിടെ മറ്റൊരാൾ ഒരു മലയുടെ മുകളിലേക്ക് ബൈക്കോടിച്ചു കയറുന്നത് ദൃശ്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ അയാളുടെ കയ്യിൽ നിന്നും ബൈക്കിന്റെ ബാലൻസ് നഷ്ടമാകുന്നുണ്ടെന്ന് മനസിലാകും. ഒരുവിധത്തിൽ എങ്ങനെയോ എവിടെയോ പിടിച്ച് ഇയാൾ രക്ഷപ്പെടുന്നു. എന്നാൽ തന്റെ ബൈക്ക് താഴേക്ക് പോകുന്ന ദാരുണ ദൃശ്യം കണ്ടു കൊണ്ടിരിക്കുകയാണ്. ബൈക്ക് നഷ്ടമായാലും അയാൾക്ക് ജീവൻ തിരിച്ചുകിട്ടിയത് ഒരു ഭാഗ്യം തന്നെയാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

അതുപോലെ ഒരു കൊക്കയുടെ അരികിൽ നിന്നും അത്ഭുതകരമായ ഒരു ട്രക്ക് രക്ഷപ്പെടുന്ന കാഴ്ചയും നമുക്ക് കാണാൻ സാധിക്കും. ബാലൻസ് തെറ്റി കൊക്കയുടെ അരികിലൂടെ ആണ് പോകുന്നത്. ഇപ്പോൾ അത് വീഴുമെന്ന് നമുക്ക് തോന്നും. എന്നാൽ ഒരു വിധത്തിൽ അതിൻറെ ഡ്രൈവർ അത് ശരിയാക്കി എടുക്കുന്നുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് വണ്ടി താഴേക്ക് പോകാത്തത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മൃഗങ്ങളെ പൊതുവേ പ്രകോപിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. ചിലർക്ക് ഒരു വിനോദമാണ് അത്‌. ഇവിടെ ഒരാൾ മുതലയെ ഭക്ഷണം കാട്ടി പ്രകോപിപ്പിക്കുന്നത് കാണാൻ സാധിക്കും.

എന്നാൽ ഇതിനിടയിൽ ഇയാളുടെ കാല് ചെളിയിലേക്ക് പൊതിഞ്ഞു പോകുന്നുണ്ട്. പക്ഷെ മുതലയുടെ ശ്രദ്ധ ഭക്ഷണത്തിൽ ആയതുകൊണ്ട് ഇയാൾ രക്ഷപ്പെട്ടു.. അല്ലെങ്കിൽ ഒരുപക്ഷെ ഇന്ന് മുതലയുടെ ഭക്ഷണം അയാൾ തന്നെ ആയിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. ഏതായാലും പ്രശ്നം രൂക്ഷമാകുന്നതിന് മുൻപേ മുതലയ്ക്ക് ഭക്ഷണം നൽകി ആ മഹാനവിടെ നിന്നും രക്ഷപ്പെടുന്നതും കാണാൻ സാധിക്കുന്നുണ്ട്.