നമ്മൾ നമ്മളെ തന്നെ എപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങുന്നത്.? നമ്മുടെ മൂല്യങ്ങൾ എപ്പോഴാണ് നമ്മൾ മനസ്സിലാക്കി തുടങ്ങുന്നത്. എന്നാൽ അങ്ങനെ നമ്മൾ മനസ്സിലാക്കി തുടങ്ങുന്നത് എപ്പോഴാണ് അപ്പോൾ മാത്രമാണ് നമ്മൾ ജീവിതത്തിൽ വിജയിക്കാൻ പോകുന്നത്. നമുക്ക് എന്തെങ്കിലുമൊക്കെ ആകാൻ സാധിക്കുന്നത്, നമ്മുടെ ഉള്ളിലുള്ള എന്തെങ്കിലും ഒരു കാര്യത്തിൽ നമ്മൾ കൂടുതലായി ശ്രദ്ധിക്കണം. കൂടുതൽ ശ്രദ്ധ നൽകി അതിനെ നമ്മൾ മുൻപോട്ടു കൊണ്ടുവരണം. അങ്ങനെയാണെങ്കിൽ തീർച്ചയായും നമ്മൾ നമ്മുടെ ജീവിതത്തിൽ മുന്നേറുക തന്നെ ചെയ്യും. നമുക്കുള്ളിൽ എന്തെങ്കിലും ഒരു കഴിവ് അതിമനോഹരമായ ആ കഴിവ് ഉണ്ടാകും.
അത് എന്താണെന്ന് നമ്മൾ കണ്ടെത്തണം. ഏതൊരു മനുഷ്യനിലും അങ്ങനെ ആണ്. അങ്ങനെ യാതൊരു കഴിവുകളും ഇല്ലാതെ ആരും വരുന്നില്ല, എല്ലാവർക്കും ഉണ്ടാകും പറയുവാൻ എന്തെങ്കിലും മനോഹരമായ ഒരു കഴിവ്. അത് കണ്ടെത്തുന്നത് എപ്പോഴോ അപ്പോഴാണ് നമ്മൾ മികച്ചതായി മാറുന്നത്. നമുക്ക് നമ്മൾ എപ്പോഴെങ്കിലുമൊക്കെ വില കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കുക. നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ ശ്രെദ്ധിക്കണം. നമ്മൾ പറയുന്ന വാക്കുകൾ, നമ്മുടെ നിലപാടുകൾ, ആശയങ്ങൾ അങ്ങനെ എന്ത് കാര്യത്തിലും നമുക്ക് നമ്മുടേതായ ഒരു സമീപനം ഉണ്ടാവണം, അത് ഉണ്ടാവുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം.
ആ ഒരു സമീപനം നമുക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമേ നമ്മൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവുകയുള്ളൂ. ആരെങ്കിലുമായി അല്ല നമ്മൾ എപ്പോഴും നമ്മൾ ആയി തന്നെ വേണം ജീവിക്കുവാൻ. നമ്മൾ ഈ ഭൂമിയിൽ ജീവിച്ചു എന്നതിന് തെളിവായി നമ്മൾ എന്തെങ്കിലും ഒരു അവശേഷിപ്പ് ഉണ്ടാകണം. വെറുതെയൊന്ന് ചിന്തിച്ചു നോക്കിയാൽ മതി, നമ്മുടെ വിദ്യാഭ്യാസം നമ്മുടെ ജോലി അങ്ങനെ നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാനും തയ്യാറാക്കുക തന്നെ വേണം. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കല്ല നമ്മുടെ ഇഷ്ടങ്ങൾക്ക് വേണം നമ്മുടെ ജീവിതത്തിൽ പ്രാധാന്യം നൽകാൻ. അതിനർത്ഥം മറ്റുള്ളവരെ പരിഗണിക്കരുത് എന്ന് അല്ല. മറ്റുള്ളവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും എല്ലാം നമ്മൾ അംഗീകരിക്കുക തന്നെ വേണം.
പക്ഷേ യഥാർത്ഥ തീരുമാനം അത് എപ്പോഴും നമ്മുടേത് മാത്രമായിരിക്കണം. അതിന് ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ അതിമനോഹരമായ ഒരു ജീവിതം നമുക്ക് മുൻപിൽ നിലനിൽക്കുകയുള്ളൂ. മറ്റുള്ളവരെ സ്നേഹിക്കുന്നത് പോലെ തന്നെ നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കണം. നമ്മൾ ഏതു നിമിഷം മുതലാണ് നമ്മെ സ്നേഹിച്ചു തുടങ്ങുന്നത് ആ സമയം മുതലാണ് നമ്മൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ തുടങ്ങുന്നത്. ഇഷ്ടപ്പെട്ട ഒരു വിദ്യാഭ്യാസമേഖല തിരഞ്ഞെടുക്കാൻ, ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യാൻ, അതൊന്നും നമ്മൾ മടിക്കേണ്ട കാര്യമില്ല.
അതൊക്കെ നമ്മുടെ മനോഹരമായ ചില സ്വാതന്ത്ര്യങ്ങൾ ആണ്. അത് എങ്ങനെ വേണമെന്ന് നമ്മൾ തന്നെ വേണം തീരുമാനിക്കുവാൻ. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ നമുക്ക് എന്തെങ്കിലുമൊക്കെ നേടാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതം അതിമനോഹരം ആകുവാൻ നമ്മളെ പോലെ മറ്റാർക്കും സാധിക്കില്ല. നമ്മുടെ ജീവിതം എത്ര മനോഹരം ആക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ കുറച്ചുകൂടി പ്രചോദനകരമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിൽ തന്നെ മനസ്സിലാക്കുന്നതിനായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഈ ഒരു പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത് ഷെയർ ചെയ്യാൻ മറക്കരുത്.