മിസ്റ്റർ ബീന്റെ കാർ ശേഖരം കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും.

നമ്മുടെയെല്ലാം കുട്ടി കാലങ്ങൾ അവിസ്മരണീയമാക്കിയ പല കാർട്ടൂൺ കഥാപാത്രങ്ങളും ഉണ്ടായിരിക്കും. ടോം ആൻഡ് ജെറിയും ഡോറയും എല്ലാം ഇപ്പോഴും നിറഞ്ഞു നില്ക്കുന്നവരാണ്. പക്ഷേ 90 കാലഘട്ടത്തിലെ കുട്ടികൾ മറക്കാത്ത ഒരാൾ ഉണ്ടായിരിക്കും. അത് മറ്റാരുമല്ല മിസ്റ്റർ ബീൻ. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു മിസ്റ്റർ ബീൻ. ഒരു ഡയലോഗ് പോലുമില്ലാതെ ചാർലി ചാപ്ലിന് ശേഷം കുട്ടികളെ ഇത്രത്തോളം ചിരിപ്പിച്ചത് ചിലപ്പോൾ മിസ്റ്റർ ബീൻ ആയിരിക്കും. അദ്ദേഹത്തിൻറെ ചില മുഖഭാവങ്ങൾ, എന്തിന് ചില മൂളലുകൾ പോലും നമുക്ക് ചിരിക്കാൻ ഉള്ള കാരണങ്ങൾ ആയിട്ടുണ്ട്. പലപ്പോഴും പലരും സ്വയം പറഞ്ഞു ചിരിച്ചിട്ടുണ്ട്.

Mr Bean Car Collection
Mr Bean Car Collection

കുട്ടികൾ മാത്രമല്ല മുതിർന്നവരും മിസ്റ്റർ ബീൻ കോമഡികൾക്ക് മുൻപ് തലയും കുത്തി വീണിട്ടുണ്ട്. മിസ്റ്റർ ബീനിനെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. മിസ്റ്റർ ബീൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നു ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിൻറെ യഥാർത്ഥ പേര് റോവാൻ അറ്റ്കിൻസൺ എന്നാണ്. ഒരു ഹാസ്യ നടനും തിരക്കഥാകൃത്തുമാണ് റോവാൻ. മിസ്റ്റർ ബീൻ എന്ന ഹാസ്യ കഥാപാത്രമായാണ് അദ്ദേഹത്തെ കൂടുതലായും ആളുകൾ മനസ്സിലാക്കുന്നത്. 1979 മുതൽ 1982 വരെ പ്രദർശിപ്പിച്ചിരുന്ന ഒരു ടെലിവിഷൻ ഹാസ്യ പരിപാടിയിലൂടെയാണ് ഇദ്ദേഹം രംഗത്ത് വരുന്നത് തന്നെ.

2005 റോവാൻ ഏറ്റവും രസികൻമാരായ ഹാസ്യനടന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇദ്ദേഹം എഞ്ചിനീയറിങ്ങ് ബിരുദ പഠനം എടുത്ത് ഒരു വ്യക്തി കൂടിയാണ്. 2006 ഓണററി ഫെലോഷിപ് നേടുക കൂടിയുണ്ടായി. റേഡിയോയിലെ മാധ്യമരംഗത്ത് അദ്ദേഹം സജീവമായിരുന്നു. 1978 ബിബിസി റേഡിയോയിൽ പ്രവർത്തിക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിൻറെ ജീവിതം തന്നെ വഴിമാറിയത്. മിസ്റ്റർ ബിൻ എന്ന പരിപാടിയെ പറ്റി പറയുമ്പോൾ ഓർത്തിരിക്കേണ്ട ഒരു കാര്യം അദ്ദേഹത്തോടൊപ്പമുള്ള ഒരു കാറായിരുന്നു. അദ്ദേഹത്തെ പോലെ തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയത് ആയിരുന്നു ആ വാഹനവും. അതുപോലെതന്നെ യഥാർത്ഥ ജീവിതത്തിലും റോവാൻ ഒരു വാഹന പ്രേമിയാണ്. അദ്ദേഹത്തിന് വലിയൊരു കാർ ശേഖരം തന്നെയുണ്ട്. അദ്ദേഹത്തിൻറെ കാർ ശേഖരത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

അപൂർവയിനം കാറുകളോട് ആയിരുന്നു അദ്ദേഹത്തിന് ആരാധന. അദ്ദേഹത്തിൻറെ കാർ ശേഖരത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ റെക്കോർഡർ കാറും ഉൾപ്പെടുന്നുണ്ട്. മെഴ്സിഡസ് ബെൻസും ഓടിയും അങ്ങനെ നിരവധി കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. എല്ലാം ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെ കുട്ടിക്കാലം അതിമനോഹരം ആക്കിയ മിസ്റ്റർ ബീൻ കാർ ശേഖരങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി തന്നെ അറിയാം. അദ്ദേഹത്തിന് ഓടിയും ബെൻസും ഒക്കെ സ്വന്തമായി ഉണ്ടെന്നു പറഞ്ഞല്ലോ, എങ്കിലും അദ്ദേഹം ആദ്യം സ്വന്തമാക്കിയത് നമ്മുടെ മിസ്റ്റർ ബീന്റെ വണ്ടിയുടെ രീതിയിൽ തന്നെ ഉള്ള ഒരു വണ്ടി ആയിരുന്നു. ഒരുപക്ഷേ അദ്ദേഹത്തെ അത്രയും ഉയർത്തിയതും അതുപോലെ ഒരു വാഹനം തന്നെയായിരുന്നല്ലോ. അതിൻറെ ഒരു ഓർമയിൽ ആയിരിക്കും അദ്ദേഹം ആ രീതിയിലുള്ള ഒരു വാഹനം തന്നെ സ്വന്തമാക്കിയത്. ഇനിയും അറിയാം അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.